ss

ആലിയ ഭട്ട് - രൺബീർ കപൂർ ദമ്പകതികളുടെ മകൾക്ക് റാഹ എന്നു പേരിട്ടു. രൺബീറിന്റെ അമ്മ നീതു കപൂറാണ് കുഞ്ഞിന് പേരിട്ടതെന്ന് ആലിയ പറയുന്നു. എന്നാൽ മകളെ കുറിച്ച് ആലിയ ഭട്ടിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു. ഒരു കുട്ടിയെ പൊതുസമൂഹത്തിൽ വളർത്തുന്നതിനെക്കുറിച്ച് എനിക്ക് അല്പം ആശങ്കയുണ്ട്. എന്റെ സുഹൃത്തുക്കളോടും കുടുംബത്തോടും ഭർത്താവിനോടും ഞാൻ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്റെ കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു തരത്തിലെ കടന്നുകയറ്റവും ഉണ്ടാവാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു അഭിനേതാവായത് തന്റെ തീരുമാനമാണെന്നും എന്നാൽ കുട്ടി അതേ പാത തിരഞ്ഞെടുക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ആലിയ പറഞ്ഞു.ബോളിവുഡ് താരങ്ങൾ മക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പലപ്പോഴും പല നിലപാടും സ്വീകരിക്കാറുണ്ട് - അനുഷ്ക ശർമ്മ, നേഹാദുപിയ, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങൾ പൊതുയിടങ്ങളിൽ മക്കളുടെ ചിത്രങ്ങൾപ്രചരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.