
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ശ്രീലങ്കയിൽ.ചിത്രത്തിലെ സുപ്രധാന രംഗങ്ങളാണ് ശ്രീലങ്കയിൽ ചിത്രീകരിക്കുന്നത്. 60 ദിവസം നീണ്ടുനിൽക്കുന്ന ഷെഡ്യൂൾ ഉടൻ ആരംഭിക്കും. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം പത്തു ഭാഷകളിലാണ് എത്തുന്നത്. ദിഷ പഠാനി ആണ് ചിത്രത്തിലെ നായിക. ചരിത്രവും ഫാന്റസിയും ചേർന്നൊരുങ്ങുന്ന ചിത്രം യു.വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ. ഇ. ഇമ്മാനുവേൽ രാജയും ചേർന്നാണ് നിർമ്മാണം. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്നു.