
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 നവംബർ 26 - 1198 വൃശ്ചികം 10 ശനിയാഴ്ച . ( 2 മണി 20 മിനിറ്റ് 31 സെക്കന്റ് വരെ മൂലം നക്ഷത്രം. ശേഷം പൂരാടം നക്ഷത്രം )
അശ്വതി: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം,വിവാഹാലോചന തീരുമാനത്തിലെത്തും.
ഭരണി:അപ്രതീക്ഷിതമായ നേട്ടങ്ങൾ,സ്‌ത്രീകൾക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും.
കാർത്തിക: ദാമ്പത്യത്തിൽ അകൽച്ച,ആരോഗ്യകാര്യത്തിൽ കൂടുതലായി ശ്രദ്ധിക്കുക.
രോഹിണി: പ്രതീക്ഷിച്ച അനുഭവഫലം ഉണ്ടാവുകയില്ല,വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം.
മകയിരം:ബന്ധങ്ങൾ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണം,മനസിന്റെ തെറ്റായ ധാരണകൾ അബദ്ധങ്ങളുണ്ടാക്കും.
തിരുവാതിര: പ്രതീക്ഷിച്ചതിലുപരി സാമ്പത്തികനേട്ടമുണ്ടാകും,അധിക്ഷേപങ്ങളെ അതിജീവിക്കും.
പുണർതം:കലാരംഗത്തുള്ളവർക്ക് നേട്ടത്തിന്റെ സമയം,ദാമ്പത്യബന്ധം ദൃഢമാകും.
പൂയം: പ്രലോഭനങ്ങളിൽ പെടില്ല,പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും.
ആയില്യം: വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും.ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
മകം:അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.അഭീഷ്‌ടസിദ്ധി കൈവരും.
പൂരം:സ്‌ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും.വ്യാപാരികൾക്ക് വളരെ നേട്ടങ്ങൾ.
ഉത്രം:സന്താനങ്ങളുടെ വിവാഹത്തിനുണ്ടായിരുന്ന തടസം മാറും.ദൂരയാത്ര ആവശ്യമായി വരും.
അത്തം:ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം.മുൻകോപം നിയന്ത്രിക്കണം.
ചിത്തിര: സത്യാവസ്‌ഥ അറിയാതെ പ്രതിക്കരുത്.ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും.
ചോതി :ധനപരമായ ഇടപാടുകൾ കരുതലോടെ നടത്തുക,സ്‌ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
വിശാഖം:ഗൃഹത്തിൽ അസ്വസ്‌ഥതകൾ,കലഹം,അശ്രദ്ധമൂലം കുഴപ്പങ്ങൾക്ക് സാധ്യത.
അനിഴം: ധനമിടപാടുകൾ ശ്രദ്ധിച്ച് നടത്തുക,നൂതന സംരംഭങ്ങൾക്ക് പ്രാരംഭ തടസങ്ങൾ ഉണ്ടാകും.
കേട്ട:ധനമിടപാടുകളിൽ സൂക്ഷ്‌മതപാലിക്കുക.ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്.
മൂലം:കൂടുതൽ ആദായം നേടും.വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനം.
പൂരാടം: സങ്കൽപങ്ങൾ യാഥാർത്ഥ്യമാകും,വാഹനം മാറ്റി വാങ്ങുന്നതിന് തീരുമാനിക്കും.
ഉത്രാടം: ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.ദാമ്പത്യസുഖം, സന്താനസൗഖ്യം .
തിരുവോണം: ആഗ്രഹങ്ങൾ നിറവേറും,ധനപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
അവിട്ടം: വസ്‌തു,വാഹനാദിലാഭവും യാത്രാഗുണവും,മറ്റുള്ളവരുടെ ആദരവിന് പാത്രമാകും.
ചതയം: ഏറ്റെടുക്കുന്ന കാര്യങ്ങൾ വിചാരിക്കുന്ന വിധം നടപ്പിലാക്കും.
പൂരുരുട്ടാതി:ഉന്നതവ്യക്‌തികളുമായി പരിചയപ്പെടും,കുടുംബത്തിലെ അന്തരീക്ഷം ആശ്വാസത്തിന് വഴിയൊരുക്കം.
ഉത്തൃട്ടാതി: നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും.ഉദ്യോഗം തിരികെ ലഭിക്കും.
രേവതി:സ്വരച്ചേർച്ച ഇല്ലായമയ്ക്ക് പരിഹാരം ഉണ്ടാവും,ഒരു അപൂർവ സൗഹൃദമോ ആത്മബന്ധമോ ഉണ്ടാകും.