ee

ഭ​ക്ഷ​ണത്തിൽ ​ധാ​ന്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ​ശ​രീ​ര​ത്തി​ന് ​ആ​രോ​ഗ്യം​ ​ന​ൽ​കു​ന്ന​തോ​ടൊ​പ്പം​ ​തലമുടിയുടെ ആ​രോ​ഗ്യ​ത്തിനും നല്ലതാണ്. ​പ​യ​ർ,​ ​സോ​യാബീ​ൻ​ ​എ​ന്നി​വ​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ​ന​ന്നാ​യി​രി​ക്കും.​ ​വി​റ്റ​മി​ൻ​ ​ഡി​യു​ടെ​ ​അ​ള​വ് ​മീ​നി​ൽ​ ​ധാരാളമുണ്ട്.​ ​​പു​ഴ​മീ​നു​ക​ളി​ലു​മു​ള്ള​ ​ഒ​മേ​ഗ​-3​ ​ഫാ​റ്റി​ ​ആ​സി​ഡ് ​മു​ടി​യു​ടെ​ ​വ​ള​ർ​ച്ച​ക്ക് ​ഏ​റെ​ ​ആ​വ​ശ്യ​മാ​ണ്.​ ​

ഈ​ ​ഫാ​റ്റി​ ​ആ​സി​ഡു​ക​ൾ​ ​ശ​രീ​ര​ത്തി​ന​ല്ല,​ ​മ​റി​ച്ച് ​ മു​ടി​യു​ടെ​ ​വ​ള​ർ​ച്ച​യ്‌​ക്കാ​ണ് ​സ​ഹാ​യ​ക​മാ​കു​ന്ന​ത്.​ ​ചീ​ര, ​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും​ ​മു​ടി​യി​ഴ​ക​ൾ​ക്ക് ​സം​ര​ക്ഷ​ണ​വും​ ​ആ​രോ​ഗ്യ​വും​ ​ന​ൽ​കു​ന്നു.​ ​അതോടൊപ്പം മ​ധു​ര​ക്കി​ഴ​ങ്ങി​ൽ​ ​അ​ട​ങ്ങി​യി​രി​ക്കു​ന്ന​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡന്റുകളും വിറ്റാമിൻ സിയും നല്ല ഫലം തരും. ​ത​ല​യോ​ട്ടി​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കാ​ൻ​ ​വി​റ്റാ​മി​ൻ​ ​സി​ ​സ​ഹാ​യി​ക്കും. വിറ്റാമിൻ സിയുടെ കുറവ് താ​ര​ൻ,​ ​ത​ല​ചൊ​റി​ച്ചി​ൽ​ ​എ​ന്നി​വ​യ്‌​ക്ക്​ ​കാ​ര​ണ​മാ​കും.​ ക​ട്ടത്തൈര് പതിവായി കഴിക്കുന്നത് ​കേ​ശ​സം​ര​ക്ഷ​ണ​ത്തി​ന് ​ന​ല്ല​താ​ണ്.​ ​