ദോഹ : ഇന്നലെ കടുത്ത സെർബിയൻ ടാക്ളിംഗിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് പരിക്ക്. മത്സരത്തിന്റെ 79-ാം മിനിട്ടിൽ തിരിച്ചുകയറിയ നെയ്മറുടെ കാൽക്കുഴയ്ക്ക് നീരുവച്ചത് കാണാമായിരുന്നു. ടീം ഡഗ്ഒൗട്ടിൽ വേദന സഹിക്കാതെ നെയ്മർ കരയുന്നുമുണ്ടായിരുന്നു. അടുത്ത മത്സരത്തിൽ നെയ്മർ കളിക്കുന്നകാര്യം സംശയത്തിലാണെന്ന് ബ്രസീലിയൻ ടീമിനോ‌ട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

സെർബിയൻ താരങ്ങൾ ഫസ്റ്റ് വിസിൽ മുതൽ നെയ്മറിനെ കടുത്ത ടാക്ളിംഗിന് വിധേയമാക്കുകയായിരുന്നു. പലതവണ താരം ഗ്രൗണ്ടിൽ വീഴുകയുമുണ്ടായി.