മെഹന്ദി 3 ന്

തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനിയുടെ വിവാഹാഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. മോതാകി ചൗകി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പ്രതിശ്രുത വരൻ സൊഹേൽ ഖതൂരിക്ക് ഒപ്പമാണ് മുംബെയിൽ നടന്ന ചടങ്ങുകൾക്ക് ഹൻസിക എത്തിച്ചേർന്നത്. ചുവപ്പ് നിറമുള്ള വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്. ചുവപ്പ് സാരിയിൽ ഹാൻസിക തിളങ്ങിയപ്പോൾ ഷെർവാണിയായിരുന്നു സൊഹേലിന്റെ വേഷം. ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്‌വാനിയെയും ചിത്രങ്ങളിൽ കാണാം. ധോളിന്റെ താളത്തിൽ സൊഹേലിനൊപ്പം ഹൻസിക നൃത്തം ചെയ്യുന്നു. ഡിസംബർ നാലിന് ജയ്‌പൂരിലാണ് ഹൻസികയുടെയും സൊഹേലിന്റെയും വിവാഹം.മെഹന്ദി ചടങ്ങ് മൂന്നിനും ഗൽദി നാലിന് പുലർച്ചെയും നടക്കും.