
ഒരു ചെരുപ്പ് കടിച്ച് പിടിച്ച് ഇഴയുന്ന പാമ്പിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഒരു വീട്ടിലേക്ക് പാമ്പ് കയറുന്നതു കണ്ട് ആളുകൾ കൂടുകയും അതിലൊരാൾ തന്റെ റബർ ചെരുപ്പ് ഊരി പാമ്പിനെ എറിയുകയും ചെയ്യുന്നു. പാമ്പ് ആ ചെരുപ്പ് കടിച്ചെടുത്ത് തലയുയർത്തി വേഗത്തിൽ ഇഴഞ്ഞുപോകുന്നതാണ് വീഡിയോ
ഐ.എഫ്.എസ് ഓഫീസർ പർവീൺ കസ്വാനാണ് വീഡിയോ വ്യാഴാഴ്‌ച വൈകിട്ട് ട്വിറ്ററിൽ പങ്കു വച്ചത്. നിമിഷം കൊണ്ട് വൈറലായ വീഡിയോ മൂന്ന് ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.