
കൊച്ചി: യൂണിപാർട്‌സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നവംബർ 30 മുതൽ ഡിസംബർ രണ്ടുവരെ നടക്കും. പ്രമോട്ടർമാരും നിലവിലെ ഓഹരി ഉടമകളും ഓഫർ ഫോർ സെയിലിലൂടെ (ഒ.എഫ്.എസ്) 1.44 കോടി ഓഹരികളാണ് വിറ്റൊഴിക്കുന്നത്.
10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 548-577 രൂപയാണ് പ്രൈസ്ബാൻഡ്. കുറഞ്ഞത് 25 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 50 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപകസ്ഥാപനങ്ങൾക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും മാറ്റിവച്ചിട്ടുണ്ട്. റീട്ടെയിൽ നിക്ഷേപകർക്കുള്ളതാണ് 35 ശതമാനം. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്‌റ്റ് ചെയ്യും.