gg

ദോഹ: നിശ്ചിത സമയത്ത് അവസരങ്ങൾ നിരവധി തുലച്ച ഇറാൻ ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകൾക്ക് വെയ്‌ൽസിനെ തകർത്തു. ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇറാന് അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ ലഭിച്ചത് ഇനിയുള്ള മത്സരങ്ങൾക്കുള്ള ജീവശ്വാസം കൂടിയാണ്. വെയ്ൽസ് ഗോളി ഹെൻസെ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഇറാന്റെ വിജയഗോളുകൾ പിറന്നത്. ഇഞ്ചുറി ടൈമിന്റെ എട്ട്,​ 11 മിനിട്ടുകളിലായിരുന്നു ഇറാന്റെ ഗോളുകൾ പിറന്നത്.

ആദ്യം റൗസ്ബെ ചെഷ്മ‌ിയും 11ാം മിനിട്ടിൽ റാമിൻ റെസെയ്‌നുമാണ് ഇറാന്റെ ഗോളുകൾ നേടിയത്.

ഇറാൻ സ്ട്രൈക്കർ തരേമിയെ ബോക്സിന് പുറത്തേക്കിറങ്ങി മുട്ടുകൊണ്ട് വീഴ്‌ത്തിയതിനാണ് 85ാം മിനിട്ടിൽ ദോളി വെയ്‌ൻ ഹെന്നസി ചുവപ്പുകാർ‌ഡ് കണ്ടത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഗോളുകളൊന്നും നേടാതെ സമനിലയിലായിരുന്നു. ഇതിനിടെ 15ാം നിമിട്ടിൽ ഇറാൻ ഗോൾനേടിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞു. രണ്ടാംപകുത്യ്ലും ഇറാന് തന്നെയായിരുന്നു മേൽക്കൈ. ഇന്നത്തെ ജയത്തോടെ ഇറാന് മൂന്ന് പോയിന്റായി.