gg

തിരുവനന്തപുരം : നാട് ലോകകപ്പ് ഫുട്ബാൾ ലഹരിയിലായിരിക്കുമ്പോൾ താരാരാധന പാടില്ലെന്ന സമസ്തയുടെ നിലപാട് തള്ളി സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ. സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് മന്ത്രി പറഞ്ഞു. സ്പോർട്സ് വേറെ,​ മതം വേറെ,​ കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. താരാരാധന കായികപ്രേമികളുടെ വികാരമാണ്. മതം അതിന്റെ സ്പോർട്സ് അതിന്റെ വഴിക്കും പോകട്ടെയെന്നും മന്ത്രി വി. അബ്‌ദുറഹ്മാൻ പറ‍ഞ്ഞു.

ദൈ​വ​ത്തെ​ ​മ​റ​ന്നു​ള്ള​ ​താ​രാ​രാ​ധ​ന​ ​പാ​ടി​ല്ലെ​ന്നും​ ​പോ​ർ​ച്ചു​ഗ​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള​ള​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​പ​താ​ക​യേ​ന്തു​ന്ന​തും​ ​ഇ​സ്ലാ​മി​ക​ ​വി​രു​ദ്ധ​ ​രാ​ജ്യ​ങ്ങ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും​ ​ശ​രി​യാ​യ​ ​രീ​തി​യ​ല്ലെ​ന്നും​ ​ ​ ​സ​മ​സ്ത​ ​കേ​ര​ള​ ​ജം​ ​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മ​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​ഖു​ത്വ​ബാ​ ​ക​മ്മി​റ്റി​ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

ഫു​ട്‌​ബാ​ൾ​ ​ല​ഹ​രി​യാ​ക​രു​തെ​ന്നും​ ​താ​രാ​രാ​ധ​ന​ ​അ​തി​ര് ​ക​ട​ക്ക​രു​തെ​ന്നും​ ​സ​ന്ദേ​ശ​ത്തി​ൽ​ ​ഖു​ത്വ​ബാ​ ​ക​മ്മി​റ്റി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​എ​സ്.​വൈ.​എ​സ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​നാ​സ​ർ​ ​ഫൈ​സി​ ​കൂ​ട​ത്താ​യി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​വെ​ള്ളി​യാ​ഴ്ച​ ​നി​സ്‌​കാ​ര​ത്തി​ന് ​ശേ​ഷം​ ​പ​ള​ളി​ക​ളി​ൽ​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ന​ട​ത്തേ​ണ്ട​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​കു​റി​പ്പും​ ​ഖ​ത്തീ​ബു​മാ​ർ​ക്ക് ​കൈ​മാ​റി.​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും​ ​പ്ര​ച​രി​പ്പി​ച്ചു.

ലോ​ക​ക​പ്പ് ​തു​ട​ങ്ങി​യ​ശേ​ഷം​ ​വി​ശ്വാ​സി​ക​ൾ​ ​നി​സ്‌​കാ​രം​ ​ഉ​പേ​ക്ഷി​ക്കു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് ​സ​ന്ദേ​ശ​മെ​ന്ന് ​നാ​സ​ർ​ ​ഫൈ​സി​ ​പ​റ​ഞ്ഞു.​ ​വി​നോ​ദ​ങ്ങ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോ​ഴും​ ​ക​ളി​ക്ക​മ്പം​ ​ല​ഹ​രി​യോ​ ​ജ്വ​ര​മോ​ ​ആ​ക​രു​ത്.​ ​താ​രാ​രാ​ധ​ന​യ​ല്ല,​ ​ദൈ​വാ​രാ​ധ​ന​യാ​ണ് ​വേ​ണ്ട​ത്.​ ​ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് ​ക​ളി​ ​കാ​ണ​രു​ത്.​ ​രാ​ത്രി​ ​ഫു​ട്‌​ബാ​ൾ​ ​മ​ത്സ​രം​ ​കാ​ണു​ന്ന​തി​ലൂ​ടെ​ ​നി​സ്‌​കാ​രം​ ​ഉ​പേ​ക്ഷി​ക്കു​ന്ന​ ​രീ​തി​ ​ശ​രി​യ​ല്ല.​ ​ല​ക്ഷ​ങ്ങ​ൾ​ ​മു​ട​ക്കി​ ​ക​ട്ടൗ​ട്ടു​ക​ൾ​ ​ഉ​യ​ർ​ത്തു​ന്ന​ത് ​ദു​ർ​വ്യ​യ​മാ​ണ്.​ ​തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ​ ​പോ​ലും​ ​ഇ​തി​നു​ ​ത​യ്യാ​റാ​കു​ന്ന​ത് ​ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും​ ​ഫൈ​സി​ ​പ​റ​ഞ്ഞു.​ ​ഇ​ത് ​വി​വാ​ദ​മാ​യ​തോ​ടെ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല​ട​ക്കം​ ​വ​ലി​യ​ ​വി​മ​ർ​ശ​ന​മാ​ണ് ​ഉ​യ​രു​ന്ന​ത്.​ ​മു​സ്ലിം​ ​ലീ​ഗ് ​നേ​താ​വ് ​ഡോ.​എം.​കെ.​മു​നീ​ർ. മന്ത്രി വി. ശിവൻകുട്ടി എന്നിവരും ​ ​ഇ​തി​നെ​തി​രെ​ ​രം​ഗ​ത്തെ​ത്തി.