tws

ഇന്ത്യൻ വിപണിയിൽ നിന്നും സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച ട്രൂ വയർലെസ് ഹെഡ്സെറ്റുകൾ എന്നത് പ്രധാനമായും വിലയെ അധിഷ്ഠിതമായാണ് വേർതിരിക്കപെട്ടിരിക്കുന്നത് . വിപണിയിൽ ഏറ്റവും കൂടിയ വിലയ്ക്ക് ലഭ്യമാകുന്ന വയർലെസ് ഹെഡ്സെറ്റുകൾ വിലയ്ക്കൊത്ത പ്രകടനം കാഴ്ച വെയ്ക്കാറുണ്ടെങ്കിലും ഉപയോഗിക്കുന്ന ഫോണിനേക്കാൾ വിലയുള്ള ഹെഡ്സെറ്റുകൾ തിരഞ്ഞെടുക്കുന്നത് ഒരു മോശം തീരുമാനമാണ്. കാരണം വിവിധ വിലനിലവാരത്തിൽ ഉപഭോക്താവിന് ആവശ്യമായ ഹെഡ്ഫോൺ ഏത് എന്ന് കൃത്യമായി കണ്ടെത്തുന്നതായിരിക്കും മുന്തിയ ഇനം ഹെഡ്ഫോണുകൾ വാങ്ങി പോക്കറ്റ് കാലിയാക്കുന്നതിനേക്കാൾ ഉചിതം.

പ്രമുഖ ബ്രാൻഡുകൾക്കിടയിൽ നിന്ന് എല്ലാത്തരക്കാർക്കും കൈയ്യിലുള്ള കാശിനനുസരിച്ച് വാങ്ങാവുന്ന ഹെഡ്ഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

ആപ്പിൾ എയർപോഡ്സ് പ്രോ (സെക്കന്റ് ജനറേഷൻ)

ഒന്നാം തലമുറയിലെ എയർപോഡ്സ് പ്രോയുമായി താരതമ്യം ചെയ്യുമ്പോൾ ഡിസൈനിൽ വലിയ മാറ്റമൊന്നുമില്ലെങ്കിലും ട്രൂ വയർലെസ് ഹെഡ്സെറ്റുകളിലെ രാജാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് പുതിയ മോഡലും. കൂടാതെ തന്നെ ചാർജിംഗ് കേസിൽ പുതിയതായി സ്മാർട്ട് ഫംഗ്ഷണാലിറ്റിയും മെച്ചപ്പെട്ട സ്മാർട്ട് കൺട്രോളുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. ഏറ്റവും മികച്ച് ആക്ടീവ് നോയിസ് സംവിധാനം ആസ്വദിക്കാനാവുന്ന ഹെഡ്ഫോൺ എന്നും സംശയം കൂടാതെ തന്നെ എയർപോഡ്സ് പ്രോയുടെ പുതിയ മോഡലിനെ വിശേഷിപ്പിക്കാം. മികച്ച ആസ്വാദനം ഉറപ്പ് നൽകുന്നുണ്ടെങ്കിലും മറ്റ് ആപ്പിൾ ഉത്പന്നങ്ങളോട് കണക്ട് ചെയ്ത് ഉപയോഗിക്കുമ്പോഴാണ് എയർപോഡുകൾ നൂറ് ശതമാനം പൂർണതയിൽ പ്രവർത്തിക്കാറുള്ളത്. ആൻഡ്രോയ്ഡ് ഫോണുകളുമായി കണക്ട് ചെയ്യാമെങ്കിലും സ്പേഷ്യൽ ഓഡിയോ പോലുള്ള ഓപ്ഷനുകൾ ഐഫോണുകളിലടക്കം മാത്രമാണ് ഉപയോഗിക്കാനാവുക. അത് കൊണ്ട് തന്നെ ആപ്പിൾ എക്കോ സിസ്റ്റത്തിലുള്ളവരും ഏകദേശം 30,000 രൂപ ചിലവഴിക്കാൻ മടിയില്ലാത്തവർക്കും എന്ത് കൊണ്ടും സെക്കന്റ് ജനറേഷൻ ആപ്പിൾ എയർപോഡ്സ് പ്രോ തിരഞ്ഞെടുക്കാവുന്നതാണ്.

New AirPods Pro (2nd Generation) come at a higher price point in 🇮🇳 India.

You'll have to shell out ₹26,900 to get one.

Free Engraving. Pre-orders start on September 9. Sales on September 23. Are you getting one?#AppleEvent pic.twitter.com/HNhrbbGNGk

— Ishan Agarwal (@ishanagarwal24) September 7, 2022

സാംസംഗ് ഗാലക്സി ബഡ്സ് 2 പ്രോ

നവീകരിച്ച ബ്ളൂടൂത്ത് കോഡെക് സംവിധാനം വഴി മികച്ച ആസ്വാദന നിലവാരം സമ്മാനിക്കുന്ന ട്രൂ വയർലെസ് ഹെഡ്സെറ്റുകളിലൊന്നാണ് സാംസംഗ് ഗാലക്സി ബഡ്സ് 2 പ്രോ. എല്ലാ വിധത്തിലുമുള്ള സംഗീതവും മികച്ച രീതിയീൽ ആസ്വദിക്കാനും ഒപ്പം ആക്ടീവ് നോയിസ് ക്യാൻസലേഷനായും ഈ മോഡൽ നിസംശയം തിരഞ്ഞെടുക്കാവുന്നതാണ്. പക്ഷേ എയർപോഡ്സ് പ്രോയ്ക്ക് സമാനമായി ഈ മോഡലും ഏറ്റവും മികച്ച ക്വാളിറ്റി നൽകുന്നത് സാംസംഗ് ഉത്പന്നങ്ങളോട് കണക്ട് ചെയ്യുമ്പോഴാണ്.ഏകദേശം 18,000 രൂപയാണ് സാംസംഗ് ഗാലക്സി ബഡ്സ് 2 പ്രോയുടെ വില.

More hands-on images of #SamsungGalaxyBuds2Pro https://t.co/9tiC6MYYZd pic.twitter.com/YwGWifrdwa

— Fiiber (@fiibertech) August 10, 2022

ഓപ്പോ എൻകോ എക്സ് 2

സ്മാർട്ട്ഫോൺ രംഗത്ത് കടക്കുന്നതിന് മുൻപ് ഓഡിയോ ഉത്പന്നങ്ങൾ നിർമിച്ചിരുന്ന ഓപ്പോ തങ്ങൾ വിപണിയിലെത്തിച്ച ഹെഡ്സെറ്റുകളിലെല്ലാം തന്നെ മികച്ച നിലവാരം കാഴ്ച വെച്ചിരുന്നു. താരതമ്യേനേ വില കുറവായ ഓപ്പോയുടെ തന്നെ എൻകോ ബഡ്സും എൻകോ എയർ 2 പ്രോയും ഇതേ രീതിയിൽ പുറത്തിറങ്ങിയ മോഡലുകളായിരുന്നു. എന്നാൽ വില താരതമ്യേനേ കൂടുതലാണെങ്കിലും മുടക്കുന്ന കാശിന് ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രകടനം കാഴ്ച വെയ്ക്കുന്ന മോഡലാണ് ഓപ്പോ എൻകോ എക്സ് 2. കൂടാതെ മുകളിൽ സൂചിപ്പിച്ച ഹെഡ്ഫോണുകളുമായി താരമ്യം ചെയ്യുമ്പോൾ വില അത്ര കൂടുതലുമല്ല . മികച്ച എഎൻസി, എൽഎച്ച്ഡിസി, എൽഡിഎസി ബ്ളൂടത്ത് കോഡെക്കുകൾ, മികച്ച ആപ്പ് സപ്പോർട്ട് എന്നിവയും എൻകോ എക്സ് 2 തിരഞ്ഞെടുക്കാനുള്ള കാരണമാണ്. ഏകദേശം 9,000 രൂപയാണ് എൻകോ എക്സ് 2വിന് വിപണിയിലെ വില.

In perfect harmony 🎶
What love song should the #OPPOReno8Series send to #OPPOEncoX2? 🖊️ pic.twitter.com/Fd302fqTeV

— OPPO (@oppo) November 22, 2022