ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ തന്റെ അതിർത്തി കടന്ന് നടത്തിയ നീക്കമാണ് ഹെന്നസിയെ ചുവപ്പ് കാർഡ് കാണിച്ചത്. 84-ാം മിനിട്ടിനായി ഗോളിനായുള്ള തരീമിയുടെ മുന്നേറ്റത്തെ പെനാൽറ്റി ബോക്സിന് ഏറെ പുറത്തേക്കിറങ്ങി ഹെന്നസി തടയാൻ ശ്രമിക്കവേ താരത്തിന്റെ കാൽമുട്ട് ഇറാൻതാരത്തിന്റ മുഖത്ത് ഇടിക്കുകയായിരുന്നു. ആദ്യം മഞ്ഞക്കാർഡ് നൽകിയ റഫറി വാർ പരിശോധനയ്ക്ക് ശേഷം ചുവപ്പ് കാർഡുയർത്തുകയായിരുന്നു. ഖത്തർ ലോകകപ്പിൽ ചുവപ്പ് കാർഡ് കിട്ടുന്ന ആദ്യ താരമാണ് ഹെന്നസി. ലോകകപ്പ് ചരിത്രത്തിൽ ചുവപ്പ് കാർഡ് കിട്ടുന്ന മൂന്നാമത്തെ ഗോളിയാണ് ഈ നോട്ടിംഗ്ഹാം ഫോറസ്റ്റ് താരം. ഹെന്നസി കളം വിട്ടതോടെ ആരോൺ റാംസയെ പിൻവലിച്ച് ഡാനി വാർഡിനെ വെയ്ൽസ് വലകാക്കാനിറക്കി.
100