
മുംബയിൽ പുതിയ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും. അലിബാഗിലാണ് താരദമ്പതികൾ പുതിയ വില്ല വാങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു.
സൂസൻഖാനും കേപ്ടൗണിലെ ആർക്കിടെക്ചർ കമ്പനിയും ചേർന്നാണ് വീടിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്, നാലുമുറികളാണ് വില്ലയിലുള്ളത്. ആദിത്യ കിലചന്ദിന്റെ ലക്ഷ്വറി വെൽനസ് കമ്പനിയായ ആവാസ് വെൽനസിന്റെ പ്രൊജക്ടിന്റെ ഭാഗമാണ് വില്ല.
പ്രകൃതി സൗഹൃദപരമായി രൂപക്ലപന ചെയ്തിരിക്കുന്ന വില്ലയിൽ കഫേ, സ്പാ, ജോഗിം ഗ് ട്രാക്ക്, പൂൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. 10.5 കോടി മുകൽ 13 കോടിക്കും ഇടയിലാണ് വില്ലയുടെ മൂല്യം. പൂൾ, കാർ ഗാരേജുകൾ, നാല് കുളിമുറികൾ. ഔട്ട് ഡോർ ഡൈനിംഗ് സ്റ്റാഫ് ക്വാർട്ടേഴ്സ് തുടങ്ങിയവയും വീട്ടിലുണ്ട്. അടുത്തിടെ മുംബയിലെ ജൂഹുവിലെ ഒറു ബംഗ്ലാവിന്റെ ഒരു ഭാഗവും കൊഹ്‌ലി പാട്ടത്തിനെടുത്തിരുന്നു,
