കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് നർമ്മത്തിന്റെ അകമ്പടിയോടെ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണിമുകുന്ദനാണ് നായകകഥാപാത്രമായ ഷെഫീക്കായി എത്തുന്നത്. മറ്റുള്ളവരുടെ സന്തോഷത്തെ സ്വന്തം സന്തോഷമായി കാണുന്ന കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾ നെഞ്ചിലൊളിപ്പിച്ചു വച്ച ചെറുപ്പക്കാരനാണ് ഷെഫീക്ക്. ഷെഫീക്കിന്റെ ആ ജിവീതത്തിനിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം.

മേപ്പടിയാനു ശേഷം അതേജനുസിലെ കഥാപാത്രമായി ഉണ്ണി മുകുന്ദൻ ചിത്രത്തിൽ കൈയടി നേടുന്നു. ഇതോടൊപ്പം ഷെഫീക്കിന്റെ അച്ഛനായെത്തിയ കൃഷ്ണപ്രസാദ്, സുഹൃത്ത് അമീറായി എത്തിയ ബാല, മനോജ് കെ. ജയൻ എന്നിവരും മികച്ചുനിന്നു. ദിവ്യ പിള്ളയാണ് നായിക. ഷാൻ റഹ്മാൻ സംഗീതവും എൽദോ ഐസക് ക്യാമറയും കൈകാര്യം ചെയ്യുന്നു.