
മുംബയ്: വീണ്ടും വിവാദ പരാമർശവുമായി ബാബാ രാംദേവ്. മുംബയിലെ പൊതുചടങ്ങിൽ വെച്ച് വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്നായിരുന്നു ബാബാ രാംദേവിന്റെ പരാമർശം. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംഘടിപ്പിച്ച യോഗ സയൻസ് ക്യാംപിൽ വെച്ചായിരുന്നു ബാബാ രാംദേവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. താനെയിൽ വെച്ച് നടന്ന പരിപാടിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസും സന്നിഹിതയായിരുന്നു.
"महिला साडीत छान दिसतात, सलवार-सूटमध्ये छान दिसतात, माझ्या नजरेने पाहिलं, तर काही नाही घातलं तरी छान दिसतात."
— पवन/Pawan 🇮🇳 (@ThePawanUpdates) November 25, 2022
-स्वामी रामदेव बाबा pic.twitter.com/FG6QheKeOm
സാരിയിലും അമൃത ഫഡ്നാവിസിനെ പോലെ സൽവാറിലും സ്ത്രീകൾ സുന്ദരികളാണെന്നും ഒന്നും ധരിച്ചില്ലെങ്കിൽ തന്നെയും സ്ത്രീകൾ സുന്ദരികളാണെന്നും രാംദേവ് പറഞ്ഞു.ഇതിന് മുൻപ് പ്രമുഖ ബോളിവുഡ് സൂപ്പർതാരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ആരോപണവുമായി ബാബാ രാംദേവ് രംഗത്തെത്തിയിരുന്നു. ബോളിവുഡിനെയും രാഷ്ട്രീയത്തിനെയും ഒരു പോലെ ലഹരി അടക്കിവാഴുകയാണെന്നായിരുന്നു മൊറാദാബാദിൽ നടന്ന ചടങ്ങിൽ രാംദേവ് പറഞ്ഞത്. ബോളിവുഡ് നടിമാരെയും അദ്ദേഹം വിവാദ പരാമർശത്തിലൂടെ അധിക്ഷേപിച്ചു.സൽമാൻ ഖാൻ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും എന്നാൽ ആമിർഖാനെക്കുറിച്ച് തനിക്കറിയില്ലെന്നും ലഹരി വിരുദ്ധ കാമ്പെയിനിടയിൽ അദ്ദേഹം പറഞ്ഞിരുന്നു.
Baba Ramdev Slams Bollywood Over Drug Abuse, Says ‘Salman Uses Drugs,…And Actresses…’#BabaRamdev #salmankhan #bollywood #drugs #shahrukhkhan https://t.co/LoObTrAKfb pic.twitter.com/mkWbVPpsmq
— News18.com (@news18dotcom) October 17, 2022