ss

പനാജി. നിറ‌ഞ്ഞ പ്രേക്ഷകസാന്നിദ്ധ്യത്താൽ സമ്പന്നമായ ഇന്ത്യയുടെ അമ്പത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേള തിങ്കളാഴ്ച സമാപിക്കും.കൊവിഡിന്റെ അടച്ചിടലിൽ നിന്നും മോചനം ലഭിച്ചതുപോലെ ചലച്ചിത്രപ്രേമികൾ സജീവമായി പങ്കെടുത്ത മേളയിൽ വിസ്മയ ചിത്രങ്ങളൊന്നുമില്ലെങ്കിലും 79 രാജ്യങ്ങളിൽ നിന്നായി 280 ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ക്രിസ്റ്റോഫ് സനൂസി സംവിധാനം ചെയ്ത പെർഫക്ട് നമ്പരാണ് സമാപന ചിത്രം.

സൗദി വെള്ളക്ക ഗാന്ധി മെഡലിന്

തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക യുനസ് ക്കോ ഗാന്ധി മെഡലിനു വേണ്ടി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നതാണ് മലയാളത്തിന്റെ ഏക ആശ്വാസം.മത്സരത്തിനുള്ള ഒമ്പത് ചിത്രങ്ങളിൽ ഇന്ത്യയിൽ നിന്ന് മൂന്നു ചിത്രങ്ങളാണുള്ളത്.കാശ്മീർ ഫയൽസ്, നാനെ കുസുമം എന്നീ ചിത്രങ്ങളാണ് സൗദി വെള്ളക്കക്ക് പുറമെയുള്ളവ.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ കമാൽ കണ്ണന്റെ കുരങ്ങു പെഡൽ എന്ന തമിഴ് ചിത്രവും വിവേക് അഗ്നിഹോത്രിയുടെ കാശ്മീരി ഫയൽസും ,മലയാളിയായ ആനന്ദ് മഹാദേവന്റെ ഹിന്ദി ചിത്രം ദി സ്റ്റോറി ടെല്ലറും ഉൾപ്പെടുന്നു.പതിനഞ്ച് ചിത്രങ്ങളാണ് സുവർണ മയൂരത്തിനായി മത്സരിക്കുന്നത്.