shashi-taroor

തിരുവനന്തപുരം: കാടും പടലുമിളക്കി വന്ന ചുഴലിക്കാറ്റ് പൊടുന്നനെ നിലച്ചു. സംസ്ഥാന കോൺഗ്രസിലെ തരൂർ-സതീശൻ പോരിന് താത്കാലിക വിരാമം. പാർട്ടിയിലെ മുതിർന്ന നേതാക്കളാരും ഇന്നലെ തരൂർ വിഷയം പരാമർശിച്ചില്ല. കെ.പി.സി.സി അച്ചടക്ക സമിതി ഇന്നലെ യോഗം ചേർന്നെങ്കിലും, സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൂട്ടി അറിയിച്ച വാർത്താസമ്മേളനം അവസാനനിമിഷം മാറ്റിവച്ചു. തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട് സമരത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നവരെ കാണാൻ പോകേണ്ടതിനാലാണിതെന്നാണ് തിരുവഞ്ചൂർ പറഞ്ഞത്.

കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. കോഴിക്കോട് ഡി.സി.സിയുടെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിനാണ് അദ്ദേഹം എത്തുന്നതെങ്കിലും, എല്ലാ മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. തരൂരിന്റെ മലബാർ സന്ദർശനവും ചർച്ചയാവും. തരൂരിന്റെ മലബാർ പര്യടനത്തിന് അനാവശ്യ പ്രാമുഖ്യം കിട്ടാൻ കാരണം, യൂത്ത് കോൺഗ്രസ് കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് അവസാന നിമിഷം പിൻവാങ്ങിയതാണെന്ന തിരിച്ചറിവിലാണ് സംസ്ഥാന നേതൃത്വം. തരൂർ വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനം കെ.പി.സി.സി അദ്ധ്യക്ഷൻ വിലക്കിയിട്ടും, പ്രതിപക്ഷ നേതാവ് ബലൂൺ പരാമർശം നടത്തി തരൂരിനെ പരോക്ഷമായി ആക്രമിച്ചതും പിഴവായി. ഇത്തരം വീഴ്ചകൾ സംഭവിക്കാതെ പരമാവധി സംയമനം പാലിക്കുകയെന്ന നിലപാടിലാണ് നേതൃത്വം ഇപ്പോൾ. തരൂരിന്റെ പര്യടനത്തിന് വലിയ വാർത്താപ്രാധാന്യം കിട്ടുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത് തിരുവനന്തപുരം ജില്ലക്കാരനായ ഒരു മുൻ എം.എൽ.എയാണെന്ന ധാരണ നേതൃത്വത്തിൽ പലർക്കുമുണ്ട്. ആ ചൂണ്ടയിൽ കൊത്തിയത് മൗഢ്യമായിപ്പോയെന്ന് നേതാക്കൾ കരുതുന്നു. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അമ്പും വില്ലും തൊടാതെ നടത്തിയ പരാമർശം ഇതിന്റെ തെളിവാണ്.

മലബാർ പര്യടനം വഴി ആദ്യ ലക്ഷ്യം നേടാൻ കഴിഞ്ഞതാണ് ശശി തരൂരിന്റെ വിജയം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരത്തിനില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുമെന്നുമുള്ള സൂചന അദ്ദേഹം നൽകി. മുസ്ലിം ലീഗിന്റെയും ക്രിസ്ത്യൻ മതമേലദ്ധ്യക്ഷരുടെയും പിന്തുണയും ചെറുതല്ല. മന്നം ജയന്തി സമ്മേളനത്തിലേക്ക്ക്ഷണിക്കപ്പെട്ടതും അനുകൂല ഘടകമായി തരൂർ പക്ഷം വിലയിരുത്തുന്നു. സു​ധാ​ക​ര​നും​ ​ത​രൂ​രും നാ​ളെ​ ​ഒ​രേ​ ​വേ​ദി​യിൽ, ​പ്രൊ​ഫ.​കോ​ൺ​ഗ​സ് ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി.​ഡി.​സ​തീ​ശ​നും കൊ​ച്ചി​:​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​സ​ജീ​വ​മാ​കാ​നു​ള്ള​ ​ശ​ശി​ ​ത​രൂ​രി​ന്റെ​ ​നീ​ക്ക​ങ്ങ​ൾ​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ്ര​ക​മ്പ​നം​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ,​ ​അ​ദ്ദേ​ഹം​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​എ​റ​ണാ​കു​ള​ത്തെ​ ​ആ​ദ്യ​ ​സ​മ്മേ​ള​നം​ ​നാ​ളെ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ക്കൊ​പ്പം.​ത​രൂ​ർ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റാ​യ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​പ്രൊ​ഫ​ഷ​ണ​ൽ​സ് ​കോ​ൺ​ഗ്ര​സി​ന്റെ സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​നാ​ണ് ​സു​ധാ​ക​ര​ൻ​ ​എ​ത്തു​ന്ന​ത്. പ്ര​സി​ഡ​ൻ​സി​ ​ഹോ​ട്ട​ലി​ൽ​ ​രാ​വി​ലെ​ 10​നാ​ണ് ​ച​ട​ങ്ങ്.​ ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ക​ൻ​ ​ത​രൂ​രാ​ണ്. മ​ല​ബാ​റി​ൽ​ ​ത​രൂ​ർ​ ​ന​ട​ത്തി​യ​ ​പ​ര്യ​ട​നം​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ൽ​ ​ഭി​ന്ന​ത​യും​ ​ആ​ശ​യ​ക്കു​ഴ​പ്പ​വും​ ​സൃ​ഷ്ടി​ച്ച​തി​നു​ ​ശേ​ഷം,​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​രു​വ​രും​ ​ഒ​രു​ ​വേ​ദി​യി​ൽ. വൈ​കി​ട്ട് 5​ന് ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നാ​ണ് ​ഉ​ദ്ഘാ​ട​ക​ൻ.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ഒ​ടു​ക്കം​വ​രെ​ ​ത​രൂ​ർ​ ​സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​വു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സും​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

​ഐ.​ടി,​ ​ആ​രോ​ഗ്യം,​ ​ബി​സി​ന​സ് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ആ​യി​ര​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കൊ​ച്ചി​യി​ൽ​ ​കാ​ര്യ​മാ​യ​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്താ​ൻ​ ​ത​രൂ​രി​ന് ​ക​ഴി​യു​മെ​ന്ന​ത് ​ഒ​രു​ ​വി​ഭാ​ഗം​ ​നേ​താ​ക്ക​ളെ​ ​അ​സ്വ​സ്ഥ​രാ​ക്കു​ന്നു.‌ സം​ഘ​ട​ന​ ​എ.​ഐ.​സി.​സി​യു​ടെ​ ​നേ​രി​ട്ടു​ള്ള​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നാ​ൽ​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​നേ​തൃ​ത്വം​ ​ത​രൂ​രി​ന്റെ​ ​വ​ര​വി​ൽ​ ​വി​യോ​ജി​പ്പ് ​അ​റി​യി​ച്ചി​ട്ടി​ല്ല.​ ​സ​മ്മേ​ള​ന​ത്തി​ന് ​രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും​ ,​ത​രൂ​രി​ന് ​ക​ള​മൊ​രു​ക്ക​ൽ​ ​ല​ക്ഷ്യ​മ​ല്ലെ​ന്നും​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സ് ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.

'​'​ശ​ശി​ ​ത​രൂ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ച​ർ​ച്ച​ക​ളി​ൽ​ ​ഞ​ങ്ങ​ൾ​ ​ഇ​ട​പെ​ടു​ന്നി​ല്ല.​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റെ​ന്ന​ ​നി​ല​യി​ലാ​ണ് ​അ​ദ്ദേ​ഹം​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​""

-​ഡോ.​എ​സ്.​എ​സ്.​ ​ലാ​ൽ, സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്, ഓ​ൾ​ ​ഇ​ന്ത്യ​ ​പ്രൊ​ഫ.​ ​കോ​ൺ​ഗ്ര​സ്

'​'​ശ​ശി​ ​ത​രൂ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ആ​രെ​യും​ ​മാ​റ്റി​നി​റു​ത്തു​ന്ന​ ​സ​മീ​പ​ന​മി​ല്ല.​അ​ങ്ങ​നെതോ​ന്നി​യാ​ൽ​ ​ഇ​ട​പെ​ടേ​ണ്ട​ത് ​നേ​തൃ​ത്വ​മാ​ണ്.​""

-​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ ​എം.​പി

ത​രൂ​രി​ന് ​ഏ​ത് ​പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കാം​:​ ​താ​രി​ഖ് ​അ​ൻ​വർ

കോ​ഴി​ക്കോ​ട് ​:​ ​ശ​ശി​ ​ത​രൂ​രി​ന് ​കേ​ര​ള​ത്തി​ൽ​ ​ഏ​ത് ​പ​രി​പാ​ടി​യി​ലും​ ​പ​ങ്കെ​ടു​ക്കാ​മെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​താ​രി​ഖ് ​അ​ൻ​വ​ർ​ .​ ​എ​ന്നാ​ൽ​ ​അ​ത​ത് ​പാ​ർ​ട്ടി​ ​ഘ​ട​ക​ങ്ങ​ൾ​ ​അ​റി​യ​ണം.​ ​ഡി.​സി.​സി​യെ​ ​അ​റി​യി​ക്ക​ണം.​ ​എം.​കെ​ ​രാ​ഘ​വ​ന്റെ​ ​പ​രാ​തി​ ​കി​ട്ടി​യി​ട്ടി​ല്ല.​ ​കി​ട്ടി​യാ​ൽ​ ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​ഡി.​സി.​സി​ ​ഓ​ഫീ​സ് ​ത​റ​ക്ക​ല്ലി​ട​ൽ​ ​ച​ട​ങ്ങി​ന് ​കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ ​അ​ൻ​വ​ർ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.