k-sudhakaran

കോഴിക്കോട്: നെഞ്ചോട് ചേർത്തുപോകേണ്ട സാധാരക്കാരിൽ നിന്ന് അകന്നുപോകുന്നതാണ് ഇന്ന് കോൺഗ്രസിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് നേതാക്കളുടെ ചിന്തകൾ മാറണം. പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോഴിക്കോട് ഡി സി സി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യയ ശാസ്‌ത്രം പഠിച്ചിട്ടല്ല ഇപ്പോൾ എല്ലാവരും രാഷ്ട്രീയം സ്വീകരിക്കുന്നത്. സഹായിക്കുന്നവർക്കൊപ്പം ജനങ്ങൾ നിൽക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേത്. അതിനാൽ തന്നെ നേതാക്കൾ സാധാരണക്കാരോടൊപ്പം ഒട്ടിനിൽക്കണം. അല്ലാത്തവരെ ഇപ്പോൾ ആർക്കും വേണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എം പിമാരായ എം കെ രാഘവൻ, കെ മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​സ​ജീ​വ​മാ​കാ​നു​ള്ള​ ​ശ​ശി​ ​ത​രൂ​രി​ന്റെ​ ​നീ​ക്ക​ങ്ങ​ൾ​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ്ര​ക​മ്പ​നം​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ,​ ​അ​ദ്ദേ​ഹം​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​എ​റ​ണാ​കു​ള​ത്തെ​ ​ആ​ദ്യ​ ​സ​മ്മേ​ള​നം​ ​നാ​ളെ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​നോടൊപ്പമാണ്. ത​രൂ​ർ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റാ​യ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​പ്രൊ​ഫ​ഷ​ണ​ൽ​സ് ​കോ​ൺ​ഗ്ര​സി​ന്റെ സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​നാ​ണ് ​സു​ധാ​ക​ര​ൻ​ ​എ​ത്തു​ന്ന​ത്. പ്ര​സി​ഡ​ൻ​സി​ ​ഹോ​ട്ട​ലി​ൽ​ ​രാ​വി​ലെ​ 10​നാ​ണ് ​ച​ട​ങ്ങ്.​ ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ക​ൻ​ ​ത​രൂ​രാ​ണ്. മ​ല​ബാ​റി​ൽ​ ​ത​രൂ​ർ​ ​ന​ട​ത്തി​യ​ ​പ​ര്യ​ട​നം​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ൽ​ ​ഭി​ന്ന​ത​യും​ ​ആ​ശ​യ​ക്കു​ഴ​പ്പ​വും​ ​സൃ​ഷ്ടി​ച്ച​തി​നു​ ​ശേ​ഷം,​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​രു​വ​രും​ ​ഒ​രു​ ​വേ​ദി​യി​ൽ എത്തുന്നത്.