iran

ദോഹ: ഖത്തർലോകകപ്പിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ ആക്രമണം. ഇറാനും വെയിൽസും തമ്മിൽ നടന്ന മത്സരത്തിൽ നിർബന്ധിത ഹിജാബ് നിയമത്തിനെതിരെ പ്രതിഷേധിച്ച പൗരന്മാരെ ഇറാൻ സർക്കാർ അനുകൂലികൾ മർദ്ദിച്ചതായി റിപ്പോർട്ടുകൾ. ചില ഇറാൻ സർക്കാർ അനുകൂലികൾ പ്രതിഷേധിച്ചവരുടെ കെെയിലുണ്ടായിരുന്ന ഹിജാബ് വിരുദ്ധ പതാകകളും പ്ലക്കാഡുകളും എടുത്ത് മാറ്റിയതായും ഉപദ്രവിച്ചതായും പ്രതിഷേധകാർ പറഞ്ഞു.

iran

ദോഹ സ്‌റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ സ‌ർക്കാർ വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന ടീ ഷർട്ടുകളും മറ്റും വിലക്കിയതായി വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനും വെയിൽസും തമ്മിലുള്ള മത്സരത്തിൽ മഹ്സ അമിനിയുടെ ചിത്രം ആലേഖനം ചെയ്‌ത ജേഴ്സി അണിഞ്ഞാണ് പ്രക്ഷോഭകർ സ്‌റ്റേഡിയത്തിൽ എത്തിയത്. 'സ്ത്രീ,ജീവിതം,സ്വാതന്ത്യം' എന്നീ വാക്കുകൾ ആലേഖനം ചെയ്ത ജേഴ്സി ധരിച്ചവർക്ക് നേരെ ഇറാൻ സർക്കാർ അനുകൂലികൾ അധിക്ഷേപിച്ചതായി പ്രമുഖമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

¿Libertad en Qatar?

A una mujer con una camiseta con la imagen de Mahsa Amini, símbolo de protestas por los derechos de las mujeres en Irán, le prohibieron ingresar al estadio para ver el duelo entre Irán y Gales.

También portaba una bandera que decía "Mujer, Vida y Libertad". pic.twitter.com/jEg8j9MqvV

— Óscar David Ríos Gil | 🎙️✍️📹Deportivo (@Orios8) November 25, 2022

മുൻപ് ഇറാൻ ഫുട്ബാൾ താരങ്ങളും പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സ്‌റ്റേഡിയത്തിൽ ഇറാന്റെ ദേശീയഗാനം മുഴങ്ങിയപ്പോൾ ആലപിക്കാതെയാണ് ഇറാൻ താരങ്ങൾ പ്രതിഷേധിച്ചത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായി സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ വച്ച് മഹ്സ അമിനി (22) എന്ന യുവതി മരിച്ചതിന് പിന്നാലെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്.