tata

കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ പരിഷ്‌കരിച്ച ടിഗോർ ഇ.വി വിപണിയിലെത്തി. 12.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് 2023 ടിഗോർ ഇ.വി അവതരിച്ചത്. കൂടുതൽ റേഞ്ച്,​ പുതിയ കളർ സ്കീം,​ കൂടുതൽ വേരിയന്റുകൾ,​ പുതുപുത്തൻ ഫീച്ചറുകൾ എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളാണ് പുത്തൻ പതിപ്പിനുള്ളത്.
എക്‌സ്.ഇ.,​ എക്‌സ്.ടി.,​ എക്‌സ്.ഇസെഡ് പ്ളസ്.,​ എക്‌സ്.ഇസഡ് പ്ളസ് ലക്‌സ് എന്നീ വേരിയന്റുകളാണ് ഈ ഇലക്‌ട്രിക് സബ്-കോംപാക്‌റ്റ് ഇലക്‌ട്രിക് സെഡാനുള്ളത്. 13.75 ലക്ഷം രൂപയാണ് ടോപ് മോഡലിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.
26 കെ.ഡബ്ള്യു.എച്ച് കരുത്തോടുകൂടിയ ഐ.പി67 റേറ്റഡ് ലിക്വിഡ്-കൂൾഡ് ബാറ്ററി പാക്കോടുകൂടിയ ഇലക്‌ട്രിക് മോട്ടോറാണുള്ളത്. 74 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 170 എൻ.എം. ബാറ്ററി ഒറ്റത്തവണ ഫുൾചാർജിൽ 315 കിലോമീറ്റർ വരെ പോകാം. പുതുമയുള്ള മാഗ്നറ്റിക് റെഡ് നിറത്തിലും കാർ ലഭിക്കും.