iran

ദോഹ: ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തിനുമുമ്പ് ടീം ദേശീയഗാനം ആലപിക്കാതെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ച ഇറാൻ ടീം കഴിഞ്ഞ രാത്രി വെയ്ൽസിനെതിരായ മത്സരത്തിന് മുമ്പ് ദേശീയഗാനം ആലപിച്ചു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത 22-കാരിയായ മഹ്സ അമിനി കൊല്ലപ്പെട്ടതോടെയാണ് ഇറാനിൽ പ്രക്ഷോഭം ശക്തമായത്. ഈ പ്രതിഷേധമാണ് ലോകകപ്പ് വേദിയിലേക്കുമെത്തിയത്. അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെയ്ൽസിനെതിരായ മത്സരം കാണാനെത്തിയ ആരാധകർ മഹ്സ അമിനിയുടെ പേരെഴുതിയ ജേഴ്സിയും കൊണ്ടുവന്നിരുന്നു. പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യപ്പെട്ടുള്ള ബോർഡുകളും സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നെഴുതിയ ഇറാൻ പതാകയും ഗാലറിയിൽ പ്രദർശിപ്പിച്ചു. ഇത് സുരക്ഷാഭടന്മാർ ബലംപ്രയോഗിച്ചുപിടിച്ചുവാങ്ങി. ഇതിനിടെ സ്റ്റേഡിയത്തിന് പുറത്ത് ഇറാൻ സർക്കാർ അനുകൂലികൾ രംഗത്തെത്തിയതോടെ നേരിയ സംഘർഷമുണ്ടായി..