
നന്ദമുരി ബാലകൃഷ്ണയെ കേന്ദ്രകഥാപാത്രമാക്കി ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിക്കുന്ന വീരസിംഹ റെഡിയിലെ ആദ്യ സിംഗിൾ ജയ് ബാലയ്യ എന്ന മാസ് ഗാനം പുറത്തിറങ്ങി.ഇതുവരെ കാണാത്ത മാസ് അവതാരത്തിലാണ് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. ജയ് ബാലയ്യ ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ മാസ് ഗാനമാണ്. സരസ്വതിപുത്ര രാമജോഗയ ശാസ്ത്രിയുടെ വരികൾ ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു. എസ് .തമൻ ആണ് സംഗീതം.ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ .രവിശങ്കറും ചേർന്ന് നിർമിക്കുന്നു. പി.ആർ. ഒ ശബരി.