ss

ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോ മോൾജോസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹെർ എന്ന ചിത്രത്തിന്റെ ഫസ്റ്ര് ലുക്ക് പോസ്റ്രർ പുറത്ത്.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന അഞ്ചു സ്ത്രീകൾ. ഇവർ അഞ്ചു പേരും ഒരിടത്ത് എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ സാഹചര്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്.ഫ്രൈഡേ ,ലോ പോയിന്റ് എന്നീ ചിത്രങ്ങൾക്കുശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി, മാല പാർവതി എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. അർച്ചന വാസുദേവിന്റേതാണ് തിരക്കഥ.സംഗീതം -ഗോവിന്ദ് വസന്ത.എ. റ്റി .സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ്.എം.തോമസ് ആണ് നിർമാണം. പി.ആർ.ഒ വാഴൂർ ജോസ്.

.