5g-jio

ഗുജറാത്ത്: ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണ അടിസ്ഥാനത്തിൽ 5ജി സേവനം ലഭ്യമാക്കി ജിയോ. ഇതോടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായാണ് ഗുജറാത്ത് മാറിയിരിക്കുന്നത്. പരീക്ഷണ ഘട്ടമായതിനാൽ ഉപഭോക്താക്കൾക്ക് 5ജി സേവനം സൗജന്യമായിരിക്കുമെന്ന് ജിയോ അറിയിച്ചു. ഗുജറാത്തിലെ 100 സ്‌കൂളുകൾ ഡിജിറ്റൈസ് ചെയ്യുകയെന്ന ഉദ്ദേശത്തോടെ റിലയൻസ് ഫൗണ്ടേഷനും ജിയോയും ചേർന്ന് നടത്തുന്ന 'എഡ്യൂക്കേഷൻ ഫോർ ഓൾ' എന്ന സംരംഭത്തോട് കൂടിയാണ് സംസ്ഥാനത്ത് ഈ സേവനം ആരംഭിച്ചത്. 5ജി ഫോണുകളുപയോഗിച്ച് ഉപഭോക്താക്കൾക്ക് 5ജി സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. ലോഞ്ച് ഓഫറായി 5 ജിബി ഡാറ്റയും 500 എംബി.പി.എസ് മുതൽ 1 ജിബി.പിഎസ് വരെ വേഗത്തിൽ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.