
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 നവംബർ 27 - 1198 വൃശ്ചികം 11 ഞായറാഴ്ച (12 മണി 37 മിനിറ്റ് 39 സെക്കന്റ് വരെ പൂരാടം ശേഷം ഉത്രാടം നക്ഷത്രം)
അശ്വതി: എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ഉല്ലാസ യാത്രകള്‍ നടത്തും, സമ്മാനാദി ലാഭം, ശത്രുക്കളുടെ മേല്‍ വിജയം നേടും.
ഭരണി: പുതിയ അവസരങ്ങള്‍, ജീവിതത്തില്‍ പുരോഗതി, സ്ത്രീകള്‍ മുഖേന സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം. കാര്‍ത്തിക: പ്രതികൂലമായ പരിതസ്ഥിതികളില്‍ മനോധൈര്യം കൈവിടരുത്, സുഹൃത്തുക്കളുടെ കെണിയില്‍ അകപ്പെടാതെ നോക്കണം, പരാശ്രയശീലം, വിഷയാസക്തി.
രോഹിണി: മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍, അനാവശ്യമായി പണംചെലവാകും, ശത്രുവര്‍ദ്ധന.
മകയിരം: വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നു ഭവിക്കും, ചതിയും അപമാനവും വന്നു ഭവിക്കും, ഉദര രോഗം മൂലം ബുദ്ധിമുട്ടുകള്‍, വിലപിടിച്ച വസ്തുക്കള്‍ മോഷണം പോകും.
തിരുവാതിര: സുഹൃത്തുക്കള്‍ സഹായിക്കും, യാത്ര ചെയ്യാന്‍ യോഗം, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവെ സുഖവും സംതൃപ്തിയും അനുഭവപ്പെടും. ഇഷ്ടജന സംസര്‍ഗം.
പുണര്‍തം: ദേവാലയദര്‍ശനയോഗം, യാത്ര മൂലം ഗുണം,ജീവിതം സുഖകരമായിരിക്കും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സമ്മാന ലാഭം.
പൂയം: രഹസ്യങ്ങള്‍ ഒഴിവാക്കുക, ആരോടും ശത്രുത വച്ചു പുലര്‍ത്തും, അഹംഭാവം മുന്നിട്ടു നില്‍ക്കും, കലാപ്രവര്‍ത്തനത്തില്‍ മനസുഖം കണ്ടെത്തും, ശത്രുജയം നേടും.
ആയില്യം: അകന്നു നിന്ന കല്യാണാലോചനകള്‍ വീണ്ടും സജീവമാകും, ഉന്നത സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹ സാഫല്ല്യം.
മകം: നയപരമായ പെരുമാറ്റം, സാമൂഹ്യ സേവനം, മത്സര വിജയം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും, ധനാഗമനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍.
പൂരം: ഉപരിപഠനത്തിന് അനുകൂലമായ സമയം, കുടുംബത്തില്‍ മാന്യത ലഭിക്കും, അനുകൂലമായ വിവാഹബന്ധം കിട്ടും, മഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, ജോലിയിൽ പുതിയ ഉന്മേഷം, ഉല്ലാസകരമായ അനുഭവങ്ങള്‍.
ഉത്രം: ആരോഗ്യം സംരക്ഷിക്കും, ബുദ്ധിപരമായി കാര്യങ്ങള്‍ നിറവേറ്റും, ആകര്‍ഷകത്വം ഉണ്ടായിരിക്കും, ആത്യാത്മികതയും, ദൈവാധീനവും ഉണ്ടാകും, യാത്രമൂലം ഗുണാനുഭവങ്ങള്‍.
അത്തം: മാതൃസ്നേഹം,സുഖനുഭവകാംക്ഷ, നല്ല ദിനം, തൊഴിലില്‍ അനുകൂലമായ മാറ്റം ഉണ്ടാകാം, സ്ത്രീകള്‍ക്ക് അംഗീകാരം, മാതൃഗുണം, ചെലവ് വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.
ചിത്തിര: രോഗ ദുരിതം, ശത്രുവര്‍ദ്ധന, അനിയന്ത്രിതമായ ചെലവുകള്‍, കളത്ര ദുഃഖം, മനസമാധാനക്കുറവ്, അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തു ചാടി ഒന്നും പ്രവര്‍ത്തിക്കരുത്.
ചോതി: ജീവിതത്തെ സ്ത്രീകള്‍ നിയന്ത്രിക്കും, പ്രണയ കാര്യങ്ങളില്‍ ദുഃഖം, സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല, വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും.
വിശാഖം: വൃഥാപവാദങ്ങൾ, പ്രണയനൈരാശ്യം, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല, അലസതയും മടിയും കൂടും.
അനിഴം: അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, ആരോഗ്യപരമായി നല്ല കരുതല്‍ ആവശ്യമാണ്, സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്, ബന്ധുക്കളില്‍ നിന്നും എതിര്‍പ്പുകള്‍.
കേട്ട: മുൻകോപം ഒഴിവാക്കുക, തൊഴില്‍ നഷ്ടം, ശത്രുക്കള്‍ വര്‍ദ്ധിക്കും, പണസംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും. മൂലം: ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടും, സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മന:പ്രയാസം ഉണ്ടാക്കും, സാമ്പത്തിക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.
പൂരാടം: പരസഹായത്താല്‍ സുഖാനുഭങ്ങള്‍, ഗുരുഭക്തി, മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍.
ഉത്രാടം: ശത്രുക്കളുടെ ഉപദ്രവം കുറയും, പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും.
തിരുവോണം: പരിശ്രമശീലം കൂടുതല്‍ ആയിരിക്കും , മാതാവിന്റെ സഹായം കിട്ടും, സന്തോഷമുള്ള ദിവസം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം.
അവിട്ടം: പല തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്ല്യം നേടും, ബിസിനസില്‍ നേട്ടം.
ചതയം: സുഹൃത്തുക്കള്‍ സഹായിക്കും, ജീവിതം സുഖകരമായിരിക്കും, ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ ആവശ്യമാണ്, പേരും പെരുമയും ഉണ്ടാകും, ദാമ്പത്യ സുഖം, സന്താനലാഭം.
പൂരുരുട്ടാതി: ധനാഗമത്തിന് അനുകൂലമായ സാഹചര്യം, ഉദ്യോഗസ്ഥരുടെ പ്രീതി, സുഖപ്രദമായ കുടുംബജീവിതം, ശത്രുജയം, ധനപ്രാപ്തി, വിവാഹാലോചനകൾ, ഉല്ലാസയാത്രകള്‍, ഐശ്വര്യം നിറഞ്ഞു നില്‍ക്കുന്ന സമയം.
ഉത്രട്ടാതി: താല്‍ക്കാലിക ജോലിസ്ഥിരമാകും, പ്രശസ്തിയും വിജയവും, ധന നേട്ടം, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, വിവാഹ ജീവിതത്തില്‍ മുന്‍പുണ്ടായിരുന്ന വിഷമതകള്‍ കുറഞ്ഞു വരും.
രേവതി: ഉന്നത വിദ്യാഭ്യാസത്തിന് അനുമതി ലഭിക്കും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും, ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.