joy

ദുബായ്: ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ജോയ് ആലുക്കാസ് മാനേജ്‌മെന്റുംജീവനക്കാരും ആരോഗ്യകരമായ ലൈഫ്‌സ്‌റ്റൈലിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണവുമായി 'ദുബായ് റൺ 2022" സംഘടിപ്പിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ദുബായ് ഫിറ്റ്‌നസ് ചല‍ഞ്ച് മാസത്തിന്റെ ഭാഗമായ മൂന്നാമത്തെ സംരംഭമാണിത്.

ദുബായ് കിരീടാവകാശികളുടെ ആഹ്വാനപ്രകാരം ദുബായ് റൺ 2022ൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്,​ മാനേജിംഗ് ഡയറക്‌ടർ ജോൺപോൾ ആലുക്കാസ്,​ ഡയറക്‌ടർമാർ,​ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. ജോൺപോൾ ആലുക്കാസ് നേതൃത്വം നൽകിയ ഫിറ്റ്‌നസ് സംരംഭത്തിൽ റെക്കാഡ് പങ്കാളിത്തമുണ്ടായി. പ്രത്യേകം തയ്യാറാക്കിയ ടി-ഷർട്ടുകളും തൊപ്പികളും ധരിച്ച് 291 ജീവനക്കാരും ദുബായിൽ നിന്നുള്ള 1.90 ലക്ഷത്തിലേറെപ്പേരും ദുബായ് റണ്ണിൽ പങ്കെടുത്തു.

 ഫോട്ടോ:

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായ ദുബായ് റണ്ണിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്,​ മാനേജിംഗ് ഡയറക്‌ടർ ജോൺപോൾ ആലുക്കാസ്,​ ഡയറക്‌ടർമാർ,​ ജീവനക്കാർ തുടങ്ങിയവർ