rjd-party-symbl

പട്ന: കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദൾ ഡിസംബർ 15നു ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ലയിക്കും. ലയന നടപടി ക്രമങ്ങൾ ചർച്ച ചെയ്യാനായി ആർ.ജെ.ഡി ദേശീയ സെക്രട്ടറി അനു ചാക്കോയുടെ നേതൃത്വത്തിൽ ആർജെഡി പ്രതിനിധികളും ജോൺ ജോണിന്റെ നേതൃത്വത്തിൽ നാഷനൽ ജനതാദൾ പ്രതിനിധികളും ശനിയാഴ്ച കൊച്ചിയിൽ യോഗം ചേരും. ഒക്ടോബർ 7ന് ജോൺ ജോണും അനു ചാക്കോയും ഡൽഹിയിൽ യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിലാണ് ലയനത്തിനു അനുമതി നേടിയത്. തിരുവനന്തപുരത്ത് ഡിസംബർ 15നു സംഘടിപ്പിക്കുന്ന ലയന സമ്മേളനത്തിലും ആർ.ജെ.ഡി ദേശീയ നേതാക്കൾ സംബന്ധിക്കും.