തിരുവനന്തപുരം: ശാസ്ത്രവിജയത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ദൈവാനുഗ്രഹം തേടി ഐ.എസ്.ആർ.ഒ. ചെയർമാൻ. ഇന്നലെ രണ്ട് മണിക്കൂറിലേറെ നീണ്ട അസാധാരണ ദൗത്യത്തിനായി പി.എസ്.എൽ.വി കുതിക്കും മുമ്പ് ചെയർമാൻ ഡോ.എസ്.സോമനാഥും സഹപ്രവർത്തകരും ആന്ധ്രയിലെ നെല്ലൂരിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെത്തി പൂജകൾ നടത്തി.