gold

കൊച്ചി: നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 17.38 ശതമാനം കുറഞ്ഞ് 2,400 കോടി ഡോളറായെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഡിമാൻഡിലുണ്ടായ കുറവാണ് ഇറക്കുമതിയെ ബാധിച്ചത്. 2021-22ലെ സമാനകാലത്ത് ഇറക്കുമതി 2,900 കോടി ഡോളറിന്റേതായിരുന്നു.

ഒക്‌ടോബറിൽ മാത്രം ഇറക്കുമതി 27.47 ശതമാനം താഴ്‌ന്ന് 370 കോടി ഡോളറിലെത്തി. കഴിഞ്ഞമാസം വെള്ളി ഇറക്കുമതി 34.80 ശതമാനം ഇടിഞ്ഞ് 58.5 കോടി ഡോളറായി. ഏപ്രിൽ-ഒക്‌ടോബറിൽ വെള്ളി ഇറക്കുമതി 152 കോടി ഡോളറിൽ നിന്നുയർന്ന് 480 കോടി ഡോളറായിട്ടുണ്ട്.

900 ടൺ

പ്രതിവർഷം ശരാശരി 800-900 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ വ്യാപാരക്കമ്മി വർദ്ധനയ്ക്ക് മുഖ്യകാരണങ്ങളിലൊന്ന് സ്വർണം ഇറക്കുമതി വർദ്ധനയാണ്.

1.81%

ഏപ്രിൽ-ഒക്‌ടോബറിൽ ജെം ആൻഡ് ജുവലറി കയറ്റുമതി 1.81 ശതമാനം ഉയർന്ന് 2,​400 കോടി ഡോളറാണ്.