തിരുവനന്തപുരം: എം.എൻ. ഗോവിന്ദൻ നായരുടെ 38ാം ചരമ വാർഷിക ദിനത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസിലെ പ്രതിമയിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി പുഷ്‌പാർച്ചനയും അനുസ്‌മരണ പ്രഭാഷണവും നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി. ചാമുണ്ണി, മാങ്കോട് രാധാകൃഷ്‌ണൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വി.പി. ഉണ്ണിക്കൃഷ്ണൻ, ജയചന്ദ്രൻ കല്ലിംഗൽ, ആർ. അജയൻ, യു. വിക്രമൻ, പുലിപ്പാറ സന്തോഷ് എന്നിവർ പുഷ്‌പാർച്ചന നടത്തി.