kitex

കൊച്ചി: കുട്ടികളുടെ വസ്ത്രനിർമ്മാണരംഗത്തെ പ്രമുഖരായ കിറ്റെക്‌സിന്റെ പുത്തൻ സംരംഭമായ 'ബേബി സ്കൂബീ" ബേബിവെയർ ബ്രാൻഡിന്റെ ഉത്‌പന്നങ്ങൾ വിപണിയിലെത്തി. കളമശേരി ചാക്കോളാസ് പവലിയൻ സെന്ററിൽ നടന്ന ചടങ്ങിൽ ടിവി അവതാരകയും നടിയുമായ അശ്വതി ശ്രീകാന്താണ് ഉത്‌പന്നങ്ങൾ വിപണിയിലിറക്കിയത്.

അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ബോബി എം.ജേക്കബ്,​ ഡയറക്‌ടർമാരായ ജെഫ് ജേക്കബ്,​ മിഥുന മരിയ ജേക്കബ്,​ സി.എഫ്.ഒ ഡോണി ഡൊമിനിക്,​ ജനറൽ മാനേജർ (ഓപ്പറേഷൻസ്)​ മുരളി കൃഷ്‌ണൻ,​ മാർക്കറ്റിംഗ് മാനേജർ പ്രിൻസ് മാത്യു,​ അസിസ്‌റ്റന്റ് മാർക്കറ്റിംഗ് മാനേജർ ചിന്ദുരാജ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന്,​ കുട്ടികളുടെ ഫാഷൻഷോയും സമ്മാനവിതരണവും നടന്നു. തിരഞ്ഞെടുത്ത കുട്ടികൾക്ക് ബേബി സ്കൂബീയുടെ പരസ്യ മോഡലുകളാകാനും അവസരം ലഭിച്ചു.

ന്യൂബോൺ മുതൽ രണ്ട് വയസുവരെ

രണ്ട് വയസുവരെയുള്ളവരുടെ ഉടുപ്പുകൾ,​ ടൗവലുകൾ,​ റോമ്പേഴ്‌സ് തുടങ്ങിയ ഉത്പന്നങ്ങളാണ് ബേബി സ്കൂബീയിലുള്ളത്. കുട്ടികളുടെ മൃദുലചർമ്മത്തിന് അനുയോജ്യമായ ഓർഗാനിക് കോട്ടൺ ഇന്റർലോക്ക് ഫാബ്രിക്കിലാണ് ഉന്നതനിലവാരത്തിൽ ഉത്‌പന്നങ്ങളുടെ നിർമ്മാണം.

ന്യൂബോൺ ശ്രേണിയിൽ 0-3 മാസം,​ 3-6 മാസ പ്രായപരിധിയിലുള്ള ഉടുപ്പുകൾ,​ ആൺകുട്ടിൾക്കും പെൺകുട്ടികൾക്കും 6-9 മാസം,​ 9-12 മാസം,​ 12-18 മാസം,​ 18-24 മാസ പ്രായപരിധിയിലെ വസ്ത്രങ്ങളുമുണ്ട്. 299 രൂപ മുതൽ 699 രൂപവരെ നിരക്കിലാണ് വില.