soorath-aap-attack

ഗുജറാത്ത്: സൂറത്തിൽ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ ആക്രമണം. കല്ലേറിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. കതർഗാം മണ്ഡലത്തിൽ എ.എ.പി സംസ്ഥാന അദ്ധ്യക്ഷൻ ഗോപാൽ ഇറ്റാലിയയുടെ പ്രചാരണ യോഗത്തിനിടെയാണ് കല്ലേറ് നടന്നത്. അക്രമങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നും ജനങ്ങൾ ചൂൽ കൊണ്ടു മറുപടി നൽകുമെന്നും ഗോപാൽ ഇറ്റാലിയ പ്രതികരിച്ചു. ലിംബായത്തിൽ ആം ആദ്മി നേതാവിന് വെട്ടേൽക്കുകയും ചെയ്തു.