
ന്യൂഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി മുഖ്യാതിഥിയാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാംവാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യയുടെ ക്ഷണം. അടുത്ത വർഷം ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ജി -20 ഉച്ചകോടിയിൽ ഈജിപ്റ്റിനെ അതിഥി രാജ്യമായി ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ആദ്യമായാണ് അറബ് റിപ്പബ്ലിക് ഒഫ് ഈജിപ്റ്റിന്റെ പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകുന്നത്.