
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നേമം ഐക്കരവിളാകം താഴേതട്ട് ലൈനിൽ അജിമി മൻസിലിൽ അജിമിനെയാണ് (29) നേമം പൊലീസ് അറസ്റ്റുചെയ്‌തത്. 2020 ഏപ്രിലിൽ നടന്ന സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ഒളിവിൽപ്പോയ പ്രതിയെ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, മധുമോഹൻ, ജോൺ വിക്ടർ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ ശ്രീകാന്ത്, സി.പി.ഒമാരായ ഗിരി, സാജൻ, ദീപക് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.