alphonse-puthren

സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ കമന്റുകൾക്ക് രസകരമായ മറുപടികൾ നൽകുന്ന സംവിധായകനാണ് അൽഫോൺസ് പുത്രൻ, അത്തരത്തിൽ സംവിധായകന്റെ ഒരു കമന്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന 'ഗോൾഡ്' എന്ന സിനിമയുടെ തമിഴ് മീം പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുകണ്ട തമിഴ് പ്രേക്ഷകൻ 'അൽഫോൺസ് പുത്രനോ അതാരാ' എന്ന് കമന്റ് ചെയ്തിരുന്നു.

‘‘എന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസിലാകും ഞാൻ ആരാണെന്ന്’’, എന്നായിരുന്നു സംവിധായകന്റെ മറുപടി. അണിയറയിൽ ഒരുങ്ങുന്നത് ഒരു ഹിറ്റ് ചിത്രമായിരിക്കുമെന്നും, അതിലുള്ള കോൺഫിഡൻസാണ് അൽഫോൺസ് പുത്രന്റെ വാക്കുകളിലുള്ളതെന്നുമാണ് ആരാധകർ പറയുന്നത്.

instagram