fridge-murder

ന്യൂഡൽഹി: ലിവിംഗ് ‌ടുഗദർ പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ഡൽഹിയിൽ വീണ്ടും 'ഫ്രിഡ്‌ജ് കൊലപാതകം'. ഭർത്താവിനെ കൊലപ്പെടുത്തി 22 കഷ്ണങ്ങളാക്കി ഫ്രിഡ്‌‌ജിൽ സൂക്ഷിച്ച സംഭവത്തിൽ യുവതിയും മകനും അറസ്റ്റിലായി. ഡൽഹിയിലെ പാണ്ഡവ് നഗറിൽ ഇന്ന് രാവിലെയാണ് യുവതിയെയും മകനെയും ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിൽ ഡൽഹിയിലെ രാംലീല ഗ്രൗണ്ടിന് സമീപത്തായി തലയും മറ്റ് ചില ശരീരഭാഗങ്ങളും കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.

അഞ്ചൻ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ പൂനവും മകൻ ദീപക്കും ചേർന്ന് അഞ്ചൻ ദാസിനെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇരുവരും ചേർന്ന് മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച് ഡൽഹിയിലെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. അ‌ഞ്ചൻ ദാസിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഇതാണ് കൊലപ്പെടുത്താൻ കാരണമെന്നും പൂനം പൊലീസിന് മൊഴി നൽകി.

ഇരുവരും ചേർന്ന് ശരീരഭാഗങ്ങൾ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ശരീരഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ഫ്ര‌ി‌ഡ്‌ജ് പാണ്ഡവ് നഗറിലെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രദ്ധ വാൽക്കർ കൊലപാതകമാണ് പ്രതികൾക്ക് പ്രചോദനമായതെന്നാണ് പൊലീസ് കരുതുന്നത്.

A woman along with her son arrested by Crime Branch in Delhi's Pandav Nagar for murdering her husband. They chopped off body in several pieces,kept in refrigerator & used to dispose of pieces in nearby ground: Delhi Police Crime Branch

(CCTV visuals confirmed by police) pic.twitter.com/QD3o5RwF8X

— ANI (@ANI) November 28, 2022

A woman along with her son arrested by Crime Branch in Delhi's Pandav Nagar for murdering her husband. They chopped off body in several pieces,kept in refrigerator & used to dispose of pieces in nearby ground: Delhi Police Crime Branch

(CCTV visuals confirmed by police) pic.twitter.com/QD3o5RwF8X

— ANI (@ANI) November 28, 2022

Pandav Nagar murder | Delhi: Visuals of the residence of the accused where they kept the chopped-off body pieces of the victim in the refrigerator. https://t.co/qRSsepJPzq pic.twitter.com/UVNalvLdT9

— ANI (@ANI) November 28, 2022