chimbu-salini

ബാലതാരമായും നായികയായും മലയാളത്തിൽ തിളങ്ങിയ ശാലിനി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ജോയിൻ ചെയ്തു. ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി ശാലിനിയുടെ ഇൻസ്റ്റഗ്രാം പേജിന്റെ ചിത്രം പങ്കുവച്ച് വെൽക്കം ടു ഇൻസ്റ്റഗ്രാം എന്ന് കുറിച്ച. അജിത്തിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ ശാലിനി പങ്കുവയ്ക്കുകയും ചെയ്തു. ഫ്രാൻസിൽ അവധിക്കാല ആഘോഷത്തിനിടെ പകർത്തിയതാണ് ചിത്രങ്ങളിലൊന്ന്. പൊതുവേദികളിൽ അപൂർവമായേ ശാലിനി പ്രത്യക്ഷപ്പെടാറുള്ളൂ. അജിത്തും ശാലിനിയും സമൂഹമാദ്ധ്യമങ്ങളിൽനിന്ന് അകലം പാലിച്ചിരുന്നത് ശ്രദ്ധേയമാണ്.അതേസമയം വാരിസ് ആണ് അജിത്ത് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസാണ്.