തിരുവനന്തപുരം: ജലസേചന വകുപ്പിലെ മിനിസ്റ്റീരിയൽ,ടെക്‌നിക്കൽ വിഭാഗം ജീവനക്കാരുടെ വിവിധ തസ്തികകളിലെ സ്ഥാനക്കയറ്റം അടിയന്തരമായി നടപ്പാക്കുക,യോഗ്യരായവർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി ജലസേചന വകുപ്പ് ചീഫ് എൻജിനിയർ ഓഫീസിനു മുമ്പിൽ അനിശ്ചിതകാല പ്രതിഷേധം ആരംഭിച്ചു.യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ ഉദ്ഘാടനം ചെയ്തു.കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി എം.ഷാജഹാൻ, എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എസ്.സജീവ്കുമാർ, പ്രസിഡന്റ് എം.സുരേഷ്ബാബു,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ജി.ഒ.എ സൗത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി അജിത്കുമാർ, യൂണിയൻ ജില്ലാ ഭാരവാഹികളായ ഷിനുറോബർട്ട്, ജി.ഉല്ലാസ്‌കുമാർ, എസ്.കെ.ചിത്രാദേവി തുടങ്ങിയവർ സംസാരിച്ചു.