
തമിഴ്നാട്: വഴിപുരം കണ്ഡമംഗലത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പാക്കം സ്വദേശികളായ മണികണ്ഠൻ, അയ്യപ്പൻ എന്നിവരാണ് മരിച്ചത്. പലചരക്ക് കടയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഇന്നലെയാണ് അപകടമുണ്ടായത്. അടഞ്ഞു കിടന്നതു കാരണം ടാങ്കിൽ വിഷവാതകം നിറഞ്ഞെന്നാണ് പ്രാഥമിക വിവരം. കട ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം മാലിന്യ ടാങ്ക് പോലുള്ളവ വൃത്തിയാക്കുന്നതിനായി തമിഴ്നാട് സർക്കാർ പ്രത്യേക മാർഗ നിർദ്ദേശം ഇറക്കിയിരുന്നു. യന്ത്രങ്ങളുപയോഗിച്ച് വൃത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടും മിക്ക സ്ഥലങ്ങളിലും ഇത് നടപ്പാകുന്നില്ല. കഴിഞ്ഞയാഴ്ച കരൂരും സമാന സാഹചര്യത്തിൽ നാല് തൊഴിലാളികൾ മരിച്ചിരുന്നു.