
മുംബയ്: മുംബയിൽ സംഗീതപരിപാടിക്കിടെ 40 പേരുടെ സ്മാർട്ട് ഫോണുകൾ മോഷ്ടിച്ചെന്ന് പരാതി. ബാന്ദ്ര - കുർള കോംപ്ലക്സിലെ എം.എം.ആർ.ഡി.എ ഗ്രൗണ്ടിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. പരാതികളെത്തുടർന്ന് മുംബയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.