women

ബ്രിട്ടണിൽ നിന്ന് കൗതുകകരമായ ഒരു റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. കൗതുകം എന്ന വാക്കുകൊണ്ടാണോ അതിനെ ഉപമിക്കേണ്ടത് എന്ന് ചോദിച്ചാൽ വായനക്കാരുടെ സ്വാതന്ത്ര്യം എന്ന് ഉത്തരം നൽകേണ്ടി വരും. കാരണം ആരോഗ്യപരമായും സാമൂഹികപരമായുമൊക്കെയുള്ള കാരണങ്ങൾ പിന്നിലുള്ളതുകൊണ്ടുതന്നെ. ഇനി അധികം ഏച്ചുകെട്ടലില്ലാതെ കാര്യം തുറന്നുപറയാം. ബ്രിട്ടണിൽ 49 ശതമാനം ആളുകളും ജോലി സ്ഥലത്തോ, ജോലി സമയത്തോ സ്വയംഭോഗം ചെയ്യുന്നവരാണ് എന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

സെക്ഷ്വൽ വെൽനസ് ബ്രാൻഡ് ആയ ലൗ ഹണിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിൽ സ്വയംഭോഗത്തിന് തയ്യാറാകുന്നവരുടെ കാരണങ്ങൾ വ്യത്യസ്തമാണ്. 64 ശതമാനം ആളുകൾ കാമാസക്തി കൊണ്ടാണ് തയ്യാറാകുന്നതെന്ന് വെളിപ്പെടുത്തുന്നു. 36 ശതമാനം പേർ ജോലി സ്ഥലത്തെ പിരിമുറുക്കമാണ് കാരണമെന്നും പറയുന്നു. സ്വയംഭോഗത്തിന് ശേഷം മനസ് ശാന്തമാകുമെന്നും, അപ്പോൾ ജോലിയിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നാണ് ഇവരുടെ വിശദീകരണം. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് സ്വയംഭോഗം ചെയ്യുന്നതിൽ താൽപര്യമെന്ന് ലൗ ഹണി പറയുന്നു.