ദോഹ : മെക്സക്കോയ്ക്ക് എതിരായ വിജയം ഡ്രസിംഗ് റൂമിൽ ആഘോഷിക്കവേ എതിർ താരം കൈമാറിയ മെക്സിക്കൻ ജഴ്സി ലയണൽ മെസി തറയിലിട്ട് ചവിട്ടിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം ഡ്രെസിംഗ് റൂമിൽ നിന്നുള്ള വീഡിയോ പുറത്തുവന്നതോടെയാണ് ആരോപണമുയർന്നത്. മെക്സിക്കൻ ജഴ്സി തറയിൽ കിടക്കുന്നതും മെസി മനപ്പൂർവമല്ലാതെ അത് കാലുകൊണ്ട് തട്ടിനീക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം മെസിയെ തന്റെ കയ്യിൽകിട്ടിയാൽ ശരിയാക്കുമെന്ന ഭീഷണിയുമായി മെക്സിക്കൻ ബോക്സർ കാൻസെലോ അൽവാരസ് രംഗത്തെത്തി.