fans

ലോകകപ്പ് കപ്പ് ആഘോഷമാക്കാനെത്തിയ മലയാളികൾ ഖത്തറിൽ ഹിറ്റാക്കിയത് ടീമുകളുടെ പതാകകളുടെ പാറ്റേണിലുള്ള മുണ്ടുകൾ. വിവിധ ടീമുകളുടെ ഡിസൈനിലുള്ള ജേഴ്സികളും ഷാളുകളും സ്കാർഫുകളുമൊക്കെ സാധാരണമായ ആഘോഷങ്ങൾക്കിടയിൽ ആണ് ഫാൻ മുണ്ടുകൾ ട്രെൻഡ് ആകുന്നത്.

അർജന്റീന,ബ്രസീൽ,ജർമ്മനി,പോർച്ചുഗൽ ടീമുകളു‌ടെ ഡിസൈനിലുള്ള മുണ്ടുകൾ ആണ് വിപണിയിലുള്ളത്.വിവിധ രാജ്യങ്ങളുടെ ജേഴ്‌സി രൂപത്തിൽ ഉള്ള മുണ്ടുകൾ ധരിച്ച മലയാളികൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള കാണികൾക്ക് കൗതുകം ഉളവാക്കുന്നു. മുണ്ടു ധരിച്ച ആളുകളുമായി ഫോട്ടോക്ക് പോസ് ചെയ്യാൻ നിരവധി വിദേശ ആരാധകരാണ് താല്പര്യം കാണിക്കുന്നത്.