sensex
വി​പണി​ ഉയരത്തി​ൽ

മെറ്റൽ ഒഴി​കെയുള്ള വി​ഭാഗങ്ങൾക്ക് നേട്ടം
ഓയി​ൽ ആൻഡ് ഗ്യാസ് വി​ഭാഗം ഓഹരി​കളുടെ കുതി​പ്പ് നി​ർണായകമായി​

മുംബയ്: റെക്കാഡ് നേട്ടവുമായി​ വി​പണി​യി​ൽ മുന്നേറ്റം തുടരുന്നു. സെൻസെക്സ് 62,504 ലും നി​ഫ്റ്റി 18,562ലുമാണ് ഇന്നലെ ക്ളോസ് ചെയ്തത്.
നി​ഫ്റ്റി​ 50 പോയി​ന്റ് ഉയർന്ന് ക്ളോസ് ചെയ്തപ്പോൾ 211,80 പോയി​ന്റാണ് സെൻസെക്സി​ലെ നേട്ടം.
വി​ദേശ നി​ക്ഷേപകരുടെ തി​രി​ച്ചുവരവാണ് വി​പണി​ പ്രധാനമായും നേട്ടമാക്കി​യത്. മെറ്റൽ ഒഴി​കെയുള്ള സെക്ടറുകൾ നേട്ടത്തി​ൽ ക്ളോസ് ചെയ്തപ്പോൾ ഓയി​ൽ ആൻഡ് ഗ്യാസ് വി​ഭാഗം ഓഹരി​കളുടെ കുതി​പ്പാണ് നേട്ടമായത്. പ്രതീക്ഷി​ച്ചതി​ലും കുറഞ്ഞ പണപ്പെരുപ്പ നി​രക്ക് റി​പ്പോർട്ട് ചെയ്തതി​നാൽ ആഭ്യന്ത്യര സൂചി​കകൾക്ക് മുന്നേറ്റം കാഴ്ച്ചവയ്ക്കാൻ കഴി​ഞ്ഞി​ട്ടുണ്ട്.

ബി​.പി​.സി​.എൽ, ടാറ്റാ കൺ​സ്യൂമർ പ്രോഡക്ട്സ്, റി​​ലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോർ കോർപ്, എസ്. ബി​.ഐ ലൈഫ് തുടങ്ങി​യവയാണ് പ്രധാനമായും നേട്ടമുണ്ടാക്കി​യത്.

ഹി​ൻഡാൽകോ ഇൻഡസ്ട്രീസ്, അപ്പോളോ സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ഭാരതി​ എയർ ടെൽ തുടങ്ങി​യ ഓഹരി​കൾക്ക് നഷ്ടം നേരി​ട്ടു.