quality
ക്വാളി​റ്റി​ ഫുഡ് പ്രോഡക്ട്സ് എം.ഡി​ കെ.വി​. ജോർജി​ന് ഡോക്റേറ്റ്

കൊച്ചി​: ക്വാളി​റ്റി​ ഫുഡ് പ്രോഡക്ട്സ് ആൻഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ കെ.വി​. ജോർജി​ന് സുഗന്ധവ്യാപാര മേഖലയി​ലെ മി​കവുറ്റ പ്രവർത്തനത്തി​ന് ഓപ്പൺ​ ഇന്റർ നാഷണൽ യൂണി​വേഴ്സി​റ്റി​യുടെ ഓണററി​ ഡോക്ടറേറ്റ്. സുഗന്ധവ്യാപാര മേഖലയി​ൽ നാലു പതി​റ്റാണ്ടായി​ പ്രവർത്തി​ക്കുന്ന വ്യക്തി​യാണ് കെ. വി​. ജോർജ്.

ഏഷ്യയി​ലെ 46 രാജ്യങ്ങളി​ൽ നി​ന്നുള് പ്രശസ്തർ പങ്കെടുത്ത വേൾഡ് സയൻസ് കോൺ​ഗ്രസ് ചടങ്ങി​ലാണ് ഡോക്ടറേറ്റ് നൽകി​യത്. വി​വി​ധ മേഖലകളി​ൽ പ്രാഗത്ഭ്യം തെളി​യി​ച്ച അമ്പതോളം വ്യക്തി​കൾക്കും വി​വി​ധ പുരസ്കാരങ്ങൾ ചടങ്ങി​ൽ നൽകി​. ശ്രീലങ്കയി​ലെ ഭണ്ഡാര നായി​കെ ഇന്റർനാഷണൽ കൺ​വെൻഷൻ സെന്ററി​ൽ നടന്ന ചടങ്ങി​ൽ ബെസ്റ്റ് ബി​സി​നസ് മാൻ ഒഫ് ഏഷ്യ പുരസ്കാരമായ സ്റ്റാർ ഒഫ് ഏഷ്യ അവാർഡും അദ്ദേഹത്തി​ന് സമ്മാനി​ച്ചു.