seven-sixes

അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരെ യുവരാജ് സിംഗ് ഒരോവറിൽ ആറ് സിക്സറുകൾ അടിച്ച് കൂട്ടിയത് ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറന്നിരിക്കാൻ വഴിയില്ല. 2007-ൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ യുവരാജ് സിംഗ് കാഴ്ച വെച്ച മാസ്മരിക പ്രകടനത്തിന് സമാനമായി ഏറെ സവിശേഷമായ ഒരു ഇന്നിംഗ്സ് ഇന്ന് വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരത്തിനിടയിൽ പിറക്കുകയുണ്ടായി. മത്സരത്തിൽ മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്കവാദ് 220 റൺസ് അടിച്ചെടുത്തിരുന്നു. ഇരട്ട സെഞ്ചുറി നേട്ടത്തിനെ കടത്തിവെട്ടുന്ന തരത്തിൽ ഒരോവറിൽ നിന്ന് ഏഴ് സിക്സറുകൾ എന്ന നേട്ടവും താരം സ്വന്തമാക്കി.

ആറ് ബോളുകൾ മാത്രമുള്ള ഒരോവറിൽ നിന്ന് താരം എങ്ങനെ അധികമായി ഒരു സിക്സർ കൂടി പറത്തി എന്ന കൗതുകം ഋതുരാജ് ഗെയ്കവാദിന്റെ ഇന്നിംഗ്സിന് പിന്നാലെ പല ആരാധകരിലുമുണ്ടായി. മത്സരത്തിന്റെ 49-ാം ഓവറിലാണ് താരം ഏഴ് സിക്സറുകൾ പറത്തി 43 റൺസ് നേടിയത്. ശിവ സിംഗിന്റെ നിർഭാഗ്യകരമായ ഓവറിൽ ഒരു ബോൾ നോബോളായിരുന്നു അങ്ങനെ ലഭിച്ച ഫ്രീ ഹിറ്റിനെയും ബൗണ്ടറി കടത്തിയാണ് ഋതുരാജ് ഗെയ്കവാദ് ഏഴ് സിക്സറുകൾ എന്ന നേട്ടം കരസ്ഥമാക്കിയത്.

6⃣,6⃣,6⃣,6⃣,6⃣nb,6⃣,6⃣

Ruturaj Gaikwad smashes 4⃣3⃣ runs in one over! 🔥🔥

Follow the match ▶️ https://t.co/cIJsS7QVxK#MAHvUP | #VijayHazareTrophy | #QF2 | @mastercardindia pic.twitter.com/j0CvsWZeES

— BCCI Domestic (@BCCIdomestic) November 28, 2022

മഹാരാഷ്ട്ര ടീമിന്റെ നായകനായ ഋതുരാജ് ഗെയ്കവാദ് കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ക്രീസിൽ തുടർന്ന താരത്തിന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കൊട്ടിക്കലാശമായിരുന്നു അവസാന ഓവറുകളിലെ അപൂർവ്വ നേട്ടത്തിൽ കലാശിച്ചത്. മത്സരത്തിൽ ഋതുരാജ് ഗെയ്കവാദ് 16 സിക്സറും പത്ത് ഫോറുകളും അടിച്ച് കൂട്ടിയതോടെ മഹാരാഷ്ട്ര അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് എന്ന് മികച്ച സ്കോർ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തർപ്രദേശ് 272-ൽ ഒതുങ്ങിയതോടെ മഹാരാഷ്ട്ര സെമിയിലും സ്ഥാനം ഉറപ്പിച്ചു.