bear

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതിൽ തന്നെ മൃഗങ്ങളുടെ വീഡിയോകൾക്കാണ് സന്ദർശകർ കൂടുതൽ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഞ്ഞ് തുള്ളികൾ പിടിക്കുന്ന കരടിക്കുട്ടിയുടേതാണ് വീഡിയോ. 'ബ്യൂട്ടിൻഗെബീഡൻ' എന്ന ട്വിറ്റർ പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒരു കരടിയും അതിന്റെ കുട്ടിയും നടന്നു വരുന്നിടത്താണ് വീഡിയോതുടങ്ങുന്നത്. പെട്ടെന്ന് മഞ്ഞ് പെയ്യാൻ തുടങ്ങുന്നു. പിന്നാലെ കരടിക്കുട്ടി മഞ്ഞുതുള്ളികൾ പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മഞ്ഞുതുള്ളികൾ പിടിക്കുന്ന കരടിക്കുട്ടി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനേടകം പത്ത് ലക്ഷം പേരാണ് കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Bear cub catching snowflakes.. ❄️ pic.twitter.com/TfdmyrI5vb

— Buitengebieden (@buitengebieden) November 25, 2022