pic

വാഷിംഗ്ടൺ : ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ 1984ന് ശേഷം ആദ്യമായി പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായി ദ്വീപിലുള്ള മൗന ലോവ ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് പൊട്ടിത്തെറിച്ചത്. ലാവാ പ്രവാഹം ജനവാസ മേഖലകളിൽ നാശം വിതച്ചിട്ടില്ലെങ്കിലും സ്ഥിതി ഏത് നിമിഷവും മാറാമെന്ന് യു.എസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകി. 1984 മാർച്ച് - ഏപ്രിൽ കാലയളവിലെ പൊട്ടിത്തെറിക്ക് പിന്നാലെ 8 കിലോമീറ്റർ ദൂരം മൗന ലോവയിൽ നിന്ന് ലാവാ പ്രവാഹമുണ്ടായി.