 
മുംബയ്: യു. എസ് ഡോളറിനെതിരെ രൂപ ഇന്നലെ അഞ്ച് പൈസ ഉയർന്ന് 81.66ൽ എത്തി. ക്രൂഡ് ഓയിൽ വിലയിലെ കുറവും ആഭ്യന്തര ഓഹരികളിലെ നേട്ടവുമാണ് പ്രധാനമായും രൂപയ്ക്ക് തുണയായത്. അമേരിക്കൻ ഡോളറിന്റെ വിലയിടിവും വിദേശ നിക്ഷേപവും മറ്റ് അനുകൂല ഘടകങ്ങളായി.
കഴിഞ്ഞ ദിവസം 81.71 ആയിരുന്നു രൂപയുടെ മൂല്യം. ഇതിൽ നിന്നാണ് ഇന്നലെ അഞ്ച് പൈസ ഉയർന്ന് 81.66ൽ മൂല്യമെത്തിയത്.