
പ്രണയം അസ്ഥിക്ക് പിടിച്ചു കഴിഞ്ഞാൽ,, എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ. ഇങ്ങനെ പ്രണയം അസ്ഥിക്ക് പിടിച്ച 23കാരി 71കാരനെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ്. ഇരുവരും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലാണെന്ന് യുവതി പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഇക്കാര്യം അറിഞ്ഞ് നെറ്റി ചുളിച്ചെങ്കിലും ഒരുമിച്ച് ജീവിക്കാൻ തന്നെയാണ് യുവതിയുടെ തീരുമാനം. എന്നാൽ വിവാഹ ശേഷം ചില കാര്യങ്ങളിൽ തനിക്ക് ആഷങ്കയുള്ള കാര്യം യുവതി മറച്ചുവച്ചില്ല. ഇവയെക്കുറിച്ച് യുവതി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ വായനക്കാരുമായി പങ്കുവച്ചു. അവരുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായാണ് അവൾ കാത്തിരിക്കുന്നത്.
രണ്ടുവർഷമായി പ്രണയത്തിലായിരുന്ന 71കാരനായ കാമുകൻ ഇപ്പോൾ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയതായി യുവതി പറയുന്നു. പ്രണ.കാലത്ത് അദ്ദേഹത്ത് ഒരുപാട് സ്നേഹിക്കുകയും പരിപാലിക്കപകയും ചെയ്തിരുന്നതായി യുവതി അവകാശപ്പടുന്നു. തന്റെ പങ്കാളി ഇപ്പോൾ പൂർണ ആരോഗ്യവാനാണെങ്കിലും എപ്പോഴെങ്കിലും കിടപ്പിലായിപ്പോയാൽ താനൊരു കെയർടേക്കറായി പോകുമോ എന്ന ആശങ്കയാണ് യുവതി പങ്കിടുന്നത്. ഈ ആശങ്കകൾ ഉണ്ടെങ്കിലും അദ്ദേഹത്തെ താൻ വളരെയേറെ സ്നേഹിക്കുന്നുണ്ടെന്നും യുവതി പറയുന്നു. വിവാഹം കഴിച്ചാലും കുട്ടികൾ വേണ്ടെന്നാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ അമ്മയ്ക്ക് അൽഷിമേഴ്‌സ് ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിലും ഈ ഒരു അവസ്ഥ ഉണ്ടാകാം, അച്ഛന് പക്ഷാഘാതം ഉണ്ടായിരുന്നു. അദ്ദേഹത്തിന് മറ്റ് കുട്ടികളില്ല. അതിനാൽ അദ്ദേഹം രോഗശയ്യയിലായാൽ ഞാൻ പരിചരിക്കും. വിവാഹശേഷം തന്റെ പങ്കാളിയെ എങ്ങനെ പരിപാലിക്കാം എന്ന ആശങ്കയാണ് യുവതി പങ്കിടുന്നത്. ഒരിക്കലും ഇത്തരത്തിൽ ഒരു മണ്ടൻ തീരുമാനമെടുക്കരുതെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്നാൽ യുവതിയുടേത് ശരിയായ തീരുമാനമാണെന്നും അയാളെ തന്നെ വിവാഹംകഴിച്ച് കഴിയുന്നത്ര കാലം ഒരുമിച്ച് ജീവിക്കണം എന്നും നിർദ്ദേശങ്ങളാണ് യുവതിക്ക് ലഭിച്ചകൊണ്ടിരിക്കുന്നത്.